അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു:
"റസൂല് ﷺ യുടെ കാലത്ത് ഒരാൾ തന്റെ ഭാര്യയുടെ മേൽ (വ്യഭിചാരം) ആരോപിക്കുകയും, അവളുടെ കുട്ടിയെ തന്റെതല്ലെന്ന് പറഞ്ഞ് നിഷേധിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു (ഖുർആനിൽ) കൽപ്പിച്ചതുപോലെ പരസ്പരം ലിആൻ (ശാപപ്രാർത്ഥന) ചെയ്യാൻ അവിടുന്ന് അവരോട് ഉത്തരവിട്ടു. പിന്നീട് നബി ﷺ ആ കുട്ടിയുടെ അവകാശം സ്ത്രീക്ക് നൽകിക്കൊണ്ട് വിധിക്കുകയും, ലിആൻ ചെയ്ത ആ ദമ്പതികൾക്കിടയിൽ വേർപിരിക്കൽ നടത്തുകയും ചെയ്തു."
وَعَنْهُ ﵁: «أَنَّ رَجُلًا رَمَى امْرَأَتَهُ وَانْتَفَى مِنْ وَلَدِهَا - فِي زَمَانِ رَسُولِ اللَّهِ ﷺ -؛ فَأَمَرَهُمَا رَسُولُ اللَّهِ ﷺ فَتَلَاعَنَا - كَمَا قَالَ اللَّهُ ﷿ -، ثُمَّ قَضَى بِالوَلَدِ لِلْمَرْأَةِ، وَفَرَّقَ بَيْنَ المُتَلَاعِنَيْنِ» .