അബൂഹുറൈറ ﵁ നിവേദനം,
"ബനൂ ഫസാറ (بَنُو فَزَارَةَ) ഗോത്രക്കാരനായ ഒരാൾ നബി ﷺ യുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു: 'തീർച്ചയായും എന്റെ ഭാര്യ ഒരു കറുത്ത ആൺകുട്ടിയെ പ്രസവിച്ചിരിക്കുന്നു'. അപ്പോൾ നബി ﷺ ചോദിച്ചു: 'നിനക്ക് ഒട്ടകങ്ങളുണ്ടോ?' അദ്ദേഹം പറഞ്ഞു: 'അതെ'. നബി ﷺ ചോദിച്ചു: 'അവയുടെ നിറങ്ങൾ എന്തൊക്കെയാണ്?' അദ്ദേഹം പറഞ്ഞു: 'അവ ചുവന്നവയാണ്'. നബി ﷺ ചോദിച്ചു: 'അവയിൽ ചാരനിറമുള്ളത് (കറുപ്പ് കലർന്നത്) ഉണ്ടാകാറുണ്ടോ?' അദ്ദേഹം പറഞ്ഞു: 'തീർച്ചയായും അവയിൽ ചാരനിറമുള്ളവയുണ്ട്'. നബി ﷺ ചോദിച്ചു: 'അങ്ങനെയെങ്കിൽ അവക്ക് ആ നിറം എവിടെ നിന്നാണ് വന്നത്?' അദ്ദേഹം പറഞ്ഞു: 'അതിന്റെ (മുൻതലമുറയിലെ പാരമ്പര്യം) ഏതെങ്കിലും ഒരു ഞരമ്പ് വലിച്ചെടുത്തതാകാം'. അപ്പോൾ നബി ﷺ അരുളി: 'ഇവന്റെ കാര്യത്തിലും അതുപോലെ ഏതെങ്കിലും ഒരു ഞരമ്പ് (മുൻതലമുറയിലെ പാരമ്പര്യം) വലിച്ചതാകാം'." (ജനിതകമായി വന്നതാകാം എന്നര്‍ത്ഥം).
عَنْ أَبِي هُرَيْرَةَ ﵁ قَالَ: «جَاءَ رَجُلٌ مِنْ بَنِي فَزَارَةَ إِلَى النَّبِيِّ ﷺ فَقَالَ: إِنَّ امْرَأَتِي وَلَدَتْ غُلَامًا أَسْوَدَ، فَقَالَ النَّبِيُّ ﷺ: هَلْ لَكَ إِبِلٌ ؟ قَالَ: نَعَمْ، قَالَ: فَمَا أَلْوَانُهَا؟ قَالَ: حُمْرٌ، قَالَ: هَلْ فِيهَا مِنْ أَوْرَقَ ؟ قَالَ: إِنَّ فِيهَا لَوُرْقًا، قَالَ: فَأَنَّى أَتَاهَا ذَلِكَ؟ قَالَ: عَسَى أَنْ يَكُونَ نَزَعَهُ عِرْقٌ. قَالَ: وَهَذَا عَسَى أَنْ يَكُونَ نَزَعَهُ عِرْقٌ»