ആഇഷ ﵂ നിവേദനം ചെയ്യുന്നു:
"ഒരു ആൺകുട്ടിയുടെ കാര്യത്തിൽ സഅ്ദ് ബ്നു അബീ വഖാസ്വും അബ്ദു ബ്നു സംഅയും തമ്മിൽ തർക്കമുണ്ടായി. അപ്പോൾ സഅ്ദ് പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, ഇത് എന്റെ സഹോദരൻ ഉത്ബത്ത് ബ്നു അബീ വഖാസ്വിന്റെ മകനാണ്. അത് തന്റെ മകനാണെന്ന് അദ്ദേഹം എന്നോട് വസ്വിയ്യത്ത് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങേക്ക് ഇവന്റെ സാദൃശ്യം നോക്കാവുന്നതാണ്.' അബ്ദു ബ്നു സംഅ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, ഇവൻ എന്റെ സഹോദരനാണ്; എന്റെ പിതാവിന്റെ വിരിപ്പിൽ (വിവാഹബന്ധത്തിൽ) അദ്ദേഹത്തിന്റെ അടിമസ്ത്രീയിലാണ് ഇവൻ ജനിച്ചത്.'
അപ്പോൾ റസൂല് ﷺ ആ കുട്ടിയുടെ സാദൃശ്യം നോക്കി. ഉത്ബയുമായി വളരെ വ്യക്തമായ സാദൃശ്യം അവിടുന്ന് കണ്ടു. അതിനുശേഷം അവിടുന്ന് അരുളി: 'അബ്ദു ബ്നു സംഅയേ, കുട്ടി നിനക്കുള്ളതാണ് (നിന്റെ കുടുംബത്തിനാണ്). കുട്ടി വിരിപ്പിനുള്ളതാണ് (വിവാഹബന്ധത്തിലുള്ള ഭർത്താവിനാണ്), വ്യഭിചാരിക്ക് നിരാശയും നഷ്ടവുമാണ് (കല്ലാണ്) ഉള്ളത്.' പിന്നീട് നബി ﷺ (തന്റെ ഭാര്യയോട്) പറഞ്ഞു: 'സൗദാ, നീ അവനിൽ നിന്ന് ഹിജാബ് പാലിക്കുക (മറയുക).' അതിനുശേഷം ആ കുട്ടി സൗദ ﵂ യെ ഒരിക്കലും കണ്ടിട്ടില്ല."
عَنْ عَائِشَةَ ﵂ قَالَتِ: «اخْتَصَمَ سَعْدُ بْنُ أَبِي وَقَّاصٍ وَعَبْدُ بْنُ زَمْعَةَ فِي غُلَامٍ، فَقَالَ سَعْدٌ : يَا رَسُولَ اللَّهِ! هَذَا ابْنُ أَخِي عُتْبَةَ بْنِ أَبِي وَقَّاصٍ، عَهِدَ إِلَيَّ أَنَّهُ ابْنُهُ، انْظُرْ إِلَى شَبَهِهِ ، وَقَالَ عَبْدُ بْنُ زَمْعَةَ: هَذَا أَخِي يَا رَسُولَ اللَّهِ! وُلِدَ عَلَى فِرَاشِ أَبِي مِنْ وَلِيدَتِهِ، فَنَظَرَ رَسُولُ اللَّهِ ﷺ إلَى شَبَهِهِ، فَرَأَى شَبَهًا بَيِّنًا بِعُتْبَةَ فَقَالَ: هُوَ لَك يَا عَبْدُ بْنَ زَمْعَةَ، الْوَلَدُ لِلْفِرَاشِ وَلِلْعَاهِرِ الْحَجَرُ. وَاحْتَجِبِي مِنْهُ يَا سَوْدَةُ، فَلَمْ يَرَ سَوْدَةَ قَطُّ»