ആഇശ ﵂ നിവേദനം ചെയ്യുന്നു:
"തീർച്ചയായും റസൂല് ﷺ തന്റെ മുഖത്തെ രേഖകൾ തിളങ്ങിക്കൊണ്ട് അതീവ സന്തുഷ്ടനായി എന്റെ അടുക്കലേക്ക് കടന്നുവന്നു. അവിടുന്ന് ചോദിച്ചു: 'നീ അറിഞ്ഞില്ലേ, (അടയാളങ്ങൾ നോക്കി വംശപരമ്പര നിശ്ചയിക്കുന്ന ആളായ) മുജസ്സിസ് അല്പം മുൻപ് സൈദ് ബ്നു ഹാരിസയിലേക്കും ഉസാമത്ത് ബ്നു സൈദിലേക്കും നോക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീർച്ചയായും ഈ പാദങ്ങളിൽ ചിലത് ചിലതിൽ നിന്നുള്ളതാണ് (അതായത്, ഇവർ തമ്മിൽ പിതൃ-പുത്ര ബന്ധമുണ്ട്)'."
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: "മുജസ്സിസ് ഒരു 'قَائِف' ആയിരുന്നു."
عَنْ عَائِشَةَ ﵂ أَنَّهَا قَالَتْ: «إِنَّ رَسُولَ اللَّهِ ﷺ دَخَلَ عَلَيَّ مَسْرُورًا تَبْرُقُ أَسَارِيرُ وَجْهِهِ ، فَقَالَ: أَلَمْ تَرَيْ أَنَّ مُجَزِّزًا نَظَرَ آنِفًا إِلَى زَيْدِ بْنِ حَارِثَةَ وَأُسَامَةَ بْنِ زَيْدٍ، فَقَالَ: إِنَّ بَعْضَ هَذِهِ الأَقْدَامِ لَمِنْ بَعْضٍ».
وَفِي لَفْظٍ: «كَانَ مُجَزِّزٌ قَائِفاً»