അബൂദർറ് ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: (തന്റെ പിതാവല്ലാത്ത ഒരാളിലേക്ക് -അയാൾ സ്വന്തം പിതാവല്ലെന്ന് അറിഞ്ഞുകൊണ്ട്- ഒരാൾ സ്വയം ചേർത്തുവിളിച്ചാൽ അവൻ കുഫ്റിൽ (സത്യനിഷേധത്തിൽ) അകപ്പെടാതിരിക്കില്ല. തനിക്കില്ലാത്ത ഒന്നിനെക്കുറിച്ച് അത് തന്റെതാണെന്ന് ആരെങ്കിലും വാദിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല, അവൻ നരകത്തിൽ തന്റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ. ആരെങ്കിലും ഒരാളെ 'കാഫിർ' (സത്യനിഷേധി) എന്ന് വിളിക്കുകയോ, അല്ലെങ്കിൽ 'അല്ലാഹുവിന്റെ ശത്രു' എന്ന് പറയുകയോ ചെയ്യുകയും, എന്നാൽ അയാൾ അങ്ങനെ അല്ലാതിരിക്കുകയും ചെയ്താൽ, ആ വിളി അത് പറഞ്ഞവനിലേക്ക് തന്നെ മടങ്ങുന്നതാണ്).
عَنْ أَبِي ذَرٍّ ﵁: أَنَّهُ سَمِعَ رَسُولَ اللَّهِ ﷺ يَقُولُ: «لَيْسَ مِنْ رَجُلٍ ادَّعَى لِغَيْرِ أَبِيهِ وَهُوَ يَعْلَمُهُ؛ إِلَّا كَفَرَ، وَمَنِ ادَّعَى مَا لَيْسَ لَهُ فَلَيْسَ مِنَّا، وَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ، وَمَنْ دَعَا رَجُلًا بِالكُفْرِ، أَوْ قَالَ: عَدُوَّ اللَّهِ؛ وَلَيْسَ كَذَلِكَ؛ إِلَّا حَارَ عَلَيْهِ ». كَذَا عِنْدَ مُسْلِمٍ ؛ وَلِلْبُخَارِيِّ : نَحْوُهُ .