ഇബ്നു അബ്ബാസ് ﵄ നിവേദനം: അദ്ദേഹം പറഞ്ഞു:
ഹംസയുടെ മകളെക്കുറിച്ച് റസൂൽ ﷺ അരുളി: "അവൾ എനിക്ക് ഹലാലല്ല (വിവാഹം കഴിക്കാൻ അനുവദനീയമല്ല). കുടുംബബന്ധം (രക്തബന്ധം) മൂലം ഏതൊക്കെ ബന്ധങ്ങളാണോ നിഷിദ്ധമാകുന്നത്, അതൊക്കെ മുലകുടി ബന്ധം മൂലവും നിഷിദ്ധമാകും. അവൾ എന്റെ മുലകുടി ബന്ധത്തിലുള്ള സഹോദരന്റെ മകളാണ്."
عَنِ ابْنِ عَبَّاسٍ ﵄ قَالَ: قَالَ رَسُولُ اللَّهِ ﷺ - فِي بِنْتِ حَمْزَةَ -: «لَا تَحِلُّ لِي، يَحْرُمُ مِنَ الرَّضَاعَةِ مَا يَحْرُمُ مِنَ النَّسَبِ؛ وَهِيَ ابْنَةُ أَخِي مِنَ الرَّضَاعَةِ » .