അവരിൽ (ആഇശ ﵂ ) നിന്ന് തന്നെ നിവേദനം, അവർ പറഞ്ഞു:
"പർദ്ദയുടെ (ഹിജാബിന്റെ) കൽപ്പന ഇറക്കപ്പെട്ടതിനുശേഷം, അബുൽ ഖുഐസിന്റെ സഹോദരനായ അഫ്'ലഹ് എന്റെ അടുക്കൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു: 'അല്ലാഹുവാണെ, ഞാൻ അല്ലാഹുവിന്റെ നബി ﷺ യോട് അനുവാദം ചോദിക്കുന്നത് വരെ അദ്ദേഹത്തിന് അനുമതി നൽകുകയില്ല. കാരണം, അബുൽ ഖുഐസിന്റെ സഹോദരനല്ല എന്നെ മുലയൂട്ടിയത്, മറിച്ച് അബുൽ ഖുഐസിന്റെ ഭാര്യയാണ് എന്നെ മുലയൂട്ടിയത്.' തുടർന്ന് റസൂല് ﷺ എന്റെ അടുക്കൽ വന്നപ്പോൾ ഞാൻ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, ആ പുരുഷനല്ല എന്നെ മുലയൂട്ടിയത്, പകരം അദ്ദേഹത്തിന്റെ ഭാര്യയാണ് എന്നെ മുലയൂട്ടിയത്.' അപ്പോൾ നബി ﷺ പറഞ്ഞു: 'നീ അദ്ദേഹത്തിന് അനുവാദം നൽകുക, തീർച്ചയായും അദ്ദേഹം നിന്റെ പിതൃസഹോദരനാണ്, നിന്റെ വലതുകൈ മണ്ണുപുരളട്ടെ.' "
ഉർവ പറഞ്ഞു: "അതുകൊണ്ടാണ് ആഇശ ﵂ ഇപ്രകാരം പറഞ്ഞിരുന്നത്: 'രക്തബന്ധം വഴി ഏതൊക്കെ ബന്ധങ്ങൾ നിഷിദ്ധമാകുന്നുവോ, അതൊക്കെ മുലകുടി ബന്ധം വഴിയും നിഷിദ്ധമാകും.' "
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "അഫ്'ലഹ് എന്റെ അടുക്കൽ വരാൻ അനുവാദം ചോദിച്ചു, എന്നാൽ ഞാൻ അദ്ദേഹത്തിന് അനുവാദം നൽകിയില്ല. അപ്പോൾ അദ്ദേഹം ചോദിച്ചു: 'ഞാൻ നിന്റെ പിതൃസഹോദരനായിരുന്നിട്ടും നീ എന്നിൽ നിന്ന് മറഞ്ഞിരിക്കുകയാണോ?' ഞാൻ ചോദിച്ചു: 'അതെങ്ങനെയാണ്?' അദ്ദേഹം പറഞ്ഞു: 'എന്റെ സഹോദരന്റെ ഭാര്യ എന്റെ സഹോദരന്റെ പാലാണ് നിനക്ക് തന്നത് (നിന്നെ മുലയൂട്ടിയത്).' ആഇശ ﵂ പറഞ്ഞു: 'തുടർന്ന് ഞാൻ റസൂല് ﷺ യോട് ഇതിനെക്കുറിച്ച് ചോദിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു: അഫ്'ലഹ് സത്യമാണ് പറഞ്ഞത്, നീ അദ്ദേഹത്തിന് അനുവാദം നൽകുക, നിന്റെ വലതുകൈ മണ്ണുപുരളട്ടെ.' "
وَعَنْهَا ﵂ قَالَتْ: «إِنَّ أَفْلَحَ - أَخَا أَبِي القُعَيْسِ - اسْتَأْذَنَ عَلَيَّ بَعْدَمَا أُنْزِلَ الحِجَابُ؛ فَقُلْتُ: وَاللَّهِ لَا آذَنُ لَهُ حَتَّى أَسْتَأْذِنَ رَسُولَ اللَّهِ ﷺ؛ فَإِنَّ أَخَا أَبِي القُعَيْسِ لَيْسَ هُوَ أَرْضَعَنِي؛ وَلَكِنْ أَرْضَعَتْنِي امْرَأَةُ أَبِي الْقُعَيْسِ، فَدَخَلَ عَلَيَّ رَسُولُ اللَّهِ ﷺ فَقُلْت: يَا رَسُولَ اللَّهِ: إنَّ الرَّجُلَ لَيْسَ هُوَ أَرْضَعَنِي، وَلَكِنْ أَرْضَعَتْنِي امْرَأَتُهُ. فَقَالَ: ائْذَنِي لَهُ، فَإِنَّهُ عَمُّك، تَرِبَتْ يَمِينُك) . قَالَ عُرْوَةُ " فَبِذَلِكَ كَانَتْ عَائِشَةُ تَقُولُ: «حَرِّمُوا مِنْ الرَّضَاعَةِ مَا يَحْرُمُ مِنْ النَّسَبِ» وَفِي لَفْظٍ (اسْتَأْذَنَ عَلَيَّ أَفْلَحُ، فَلَمْ آذَنْ لَهُ. فَقَالَ: أَتَحْتَجِبِينَ مِنِّي، وَأَنَا عَمُّك؟ فَقُلْت: كَيْفَ ذَلِكَ؟ قَالَ: أَرْضَعَتْك امْرَأَةُ أَخِي بِلَبَنِ أَخِي، قَالَتْ: فَسَأَلْت رَسُولَ اللَّهِ ﷺ فَقَالَ: صَدَقَ أَفْلَحُ، ائْذَنِي لَهُ، تَرِبَتْ يَمِينُك) أَيْ افْتَقَرَتْ، وَالْعَرَبُ تَدْعُو عَلَى الرَّجُلِ، وَلا تُرِيدُ وُقُوعَ الأَمْرِ بِهِ