അവരിൽ (ആഇശ ﵂ ) നിന്ന് തന്നെ നിവേദനം, അവർ പറഞ്ഞു:
"അല്ലാഹുവിന്റെ റസൂൽ ﷺ എന്റെ അടുക്കൽ പ്രവേശിച്ചപ്പോൾ എന്റെ കൂടെ ഒരു പുരുഷനുണ്ടായിരുന്നു. അപ്പോൾ നബി ﷺ ചോദിച്ചു: 'ആഇശാ, ആരാണിത്?' ഞാൻ പറഞ്ഞു: 'ഇത് എന്റെ മുലകുടി ബന്ധത്തിലുള്ള സഹോദരനാണ്.' അപ്പോൾ നബി ﷺ പറഞ്ഞു: 'ആഇശാ, നിങ്ങളുടെ സഹോദരന്മാർ ആരാണെന്ന് നിങ്ങൾ നന്നായി ശ്രദ്ധിച്ചു മനസ്സിലാക്കുക. കാരണം, വിശപ്പടക്കുന്ന (ശൈശവ ഘട്ടത്തിലുള്ള) മുലകുടി മാത്രമാണ് മുലകുടി ബന്ധം സ്ഥിരപ്പെടുത്തുന്നത്.' "
وَعَنْهَا ﵂ قَالَتْ: «دَخَلَ عَلَيَّ النَّبِيُّ ﷺ وَعِنْدِي رَجُلٌ، فَقَالَ: يَا عَائِشَةُ! مَنْ هَذَا؟ قُلْتُ: أَخِي مِنَ الرَّضَاعَةِ، فَقَالَ: يَا عَائِشَةُ! اُنْظُرْنَ مَنْ إخْوَانُكُنَّ؟ فَإِنَّمَا الرَّضَاعَةُ مِنْ الْمَجَاعَةِ