ഉഖ്ബത്ത് ബ്നു ഹാരിസ് ﵁ വിൽ നിന്ന് നിവേദനം:
അദ്ദേഹം അബൂ ഇഹാബിന്റെ മകളായ ഉമ്മു യഹ്യയെ വിവാഹം കഴിച്ചു. അപ്പോൾ ഒരു കറുത്ത അടിമസ്ത്രീ വന്ന് പറഞ്ഞു: 'ഞാൻ നിങ്ങളെ ഇരുവർക്കും മുലയൂട്ടിയിട്ടുണ്ട്.' ഞാൻ ഈ കാര്യം നബി ﷺ യോട് പറഞ്ഞപ്പോൾ നബി ﷺ എന്നിൽ നിന്ന് മുഖം തിരിച്ചു. അദ്ദേഹം പറയുന്നു: അപ്പോൾ ഞാൻ മാറിനിന്ന് വീണ്ടും നബി ﷺ യോട് അത് പറഞ്ഞു. അപ്പോൾ നബി ﷺ ചോദിച്ചു: 'അവൾ നിങ്ങളെ ഇരുവർക്കും മുലയൂട്ടിയിട്ടുണ്ടെന്ന് വാദിച്ച സ്ഥിതിക്ക് നീ എങ്ങനെ (അവളുമായി കുടുംബജീവിതം തുടരും)?'
عَنْ عُقْبَةَ بْنِ الحَارِثِ ﵁: «أَنَّهُ تَزَوَّجَ أُمَّ يَحْيَى بِنْتَ أَبِي إِهَابٍ، فَجَاءَتْ أَمَةٌ سَوْدَاءُ فَقَالَتْ: قَدْ أَرْضَعْتُكُمَا، فَذَكَرْتُ ذَلِكَ لِلنَّبِيِّ ﷺ فَأَعْرَضَ عَنِّي، قَالَ: فَتَنَحَّيْتُ فَذَكَرْتُ ذَلِكَ لَهُ، قَالَ : وَكَيْفَ وَقَدْ زَعَمَتْ أَنْ قَدْ أَرْضَعَتْكُمَا؟» .