അല്‍ ബറാഅ് ബ്നു ആസിബ് ﵁ വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
(അല്ലാഹുവിന്റെ റസൂൽ ﷺ പുറപ്പെട്ടു -അതായത് മക്കയിൽ നിന്ന്-. അപ്പോൾ ഹംസ ﵁ വിന്റെ മകൾ അവരുടെ പിന്നാലെ വന്ന് يَا عَمُّ (പിതൃസഹോദരന്) എന്ന് വിളിച്ചു. ഉടനെ അലി ﵁ അവളെ അരികിലേക്ക് ചേർത്തുപിടിക്കുകയും അവളുടെ കൈക്ക് പിടിക്കുകയും ചെയ്തു. എന്നിട്ട് ഫാത്വിമ ﵂ യോട് പറഞ്ഞു: 'ദാ, നിന്റെ പിതൃസഹോദരന്റെ മകളെ സ്വീകരിച്ചോളൂ.' അങ്ങനെ ഫാത്വിമ അവളെ കൂടെ കൂട്ടി. അതിനുശേഷം അവളുടെ (സംരക്ഷണച്ചുമതലയുടെ) കാര്യത്തിൽ അലി ﵁, ജഅ്ഫർ ﵁, സൈദ് ﵁ എന്നിവർ തമ്മിൽ തർക്കമുണ്ടായി. അലി ﵁ പറഞ്ഞു: 'ഞാനാണ് ഇവൾക്ക് ഏറ്റവും അർഹൻ, ഇവൾ എന്റെ പിതൃസഹോദരന്റെ മകളാണ്.' ജഅ്ഫർ പറഞ്ഞു: 'ഇവൾ എന്റെയും പിതൃസഹോദരന്റെ മകളാണ്, തന്നെയുമല്ല ഇവളുടെ ഉമ്മയുടെ സഹോദരി എന്റെ ഭാര്യയാണ്.' സൈദ് ﵁ പറഞ്ഞു: 'ഇവൾ എന്റെ സഹോദരന്റെ മകളാണ്.' അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ അവളെ അവളുടെ ഉമ്മയുടെ സഹോദരിക്ക് നൽകാൻ വിധിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: 'മാതൃസഹോദരി ഉമ്മയുടെ സ്ഥാനത്താണ്.' ശേഷം അലി ﵁ വിനോട് അവിടുന്ന് പറഞ്ഞു: 'നീ എന്നിൽ നിന്നുള്ളവനാണ്, ഞാൻ നിന്നിൽ നിന്നുള്ളവനുമാണ്.' ജഅ്ഫര്‍ ﵁ വിനോട് പറഞ്ഞു: 'നീ എന്റെ രൂപത്തിലും സ്വഭാവത്തിലും എന്നോട് സാദൃശ്യമുള്ളവനായിരിക്കുന്നു.' സൈദ് ﵁ വിനോട് പറഞ്ഞു: 'നീ ഞങ്ങളുടെ സഹോദരനും മൗലായുമാണ് (മോചിപ്പിക്കപ്പെട്ട അടിമയാണ്).')
عَنِ البَرَاءِ بْنِ عَازِبٍ ﵄ قَالَ: «خَرَجَ رَسُولُ اللَّهِ ﷺ - يَعْنِي : مِنْ مَكَّةَ - فَتَبِعَتْهُمُ ابْنَةُ حَمْزَةَ تُنَادِي: يَا عَمِّ ! فَتَنَاوَلَهَا عَلِيٌّ فَأَخَذَ بِيَدِهَا، وَقَالَ لِفَاطِمَةَ: دُونَكِ ابْنَةَ عَمِّكِ، فَاحْتَمَلْتُهَا. فَاخْتَصَمَ فِيهَا عَلِيٌّ وَجَعْفَرٌ وَزَيْدٌ فَقَالَ عَلِيٌّ: أَنَا أَحَقُّ بِهَا، وَهِيَ ابْنَةُ عَمِّي وَقَالَ جَعْفَرٌ: ابْنَةُ عَمِّي، وَخَالَتُهَا تَحْتِي. وَقَالَ زَيْدٌ: ابْنَةُ أَخِي. فَقَضَى بِهَا رَسُولُ اللَّهِ ﷺ لِخَالَتِهَا، وَقَالَ: الْخَالَةُ بِمَنْزِلَةِ الأُمِّ. وَقَالَ لِعَلِيٍّ: أَنْتَ مِنِّي، وَأَنَا مِنْك. وَقَالَ لِجَعْفَرٍ: أَشْبَهَتْ خَلْقِي وَخُلُقِي وَقَالَ لِزَيْدٍ: أَنْتَ أَخُونَا وَمَوْلانَا»