അബ്ദുല്ലാഹിബ്നു മസ്ഊദ് ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്നും ഞാൻ അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്ലിമിന്റെ രക്തം (ചിന്തൽ) മൂന്ന് കാര്യങ്ങളിലൊന്ന് കൊണ്ടല്ലാതെ അനുവദനീയമല്ല: വിവാഹിതനായ വ്യഭിചാരി, ജീവന് പകരം ജീവൻ, മുസ്ലിം സംഘത്തെ (ജമാഅത്തിനെ) വെടിഞ്ഞ് തന്റെ മതം ഉപേക്ഷിച്ചുപോയവൻ.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ ﵁ قَالَ: قَالَ النَّبِيُّ ﷺ: «لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ يَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ؛ إِلَّا بِإِحْدَى ثَلَاثٍ: الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينِهِ المُفَارِقُ لِلْجَمَاعَةِ» .