നബി ﷺ യുടെ ഭാര്യ ഉമ്മു സലമ ﵂ നിവേദനം.
അവര്‍ പറഞ്ഞു: അബൂ ത്വല്‍ഹയുടെ ഭാര്യ ഉമ്മു സുലൈം ﵂ റസൂല്‍ ﷺ യുടെ അടുക്കലേക്ക് വന്നു. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ... നിശ്ചയം അല്ലാഹു സത്യത്തിന്റെ കാര്യത്തില്‍ ലജ്ജിക്കുകയില്ല. അപ്പോള്‍ ഒരു സ്ത്രീക്ക് സ്വപ്ന സ്ഖലനം ഉണ്ടായാല്‍ അവള്‍ക്ക് കുളി നിര്‍ബന്ധമാണോ? അപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: "അതെ. അവള് വെള്ളം (പുറത്ത് വന്നത്) കണ്ടാല്‍."
عَنْ أُمِّ سَلَمَةَ ﵂ - زَوْجِ النَّبِيِّ ﷺ - قَالَتْ: «جَاءَتْ أُمُّ سُلَيْمٍ - امْرَأَةُ أَبِي طَلْحَةَ - إِلَى رَسُولِ اللَّهِ ﷺ فَقَالَتْ: يَا رَسُولَ اللَّهِ! إِنَّ اللَّهَ لَا يَسْتَحْيِي مِنَ الحَقِّ؛ هَلْ عَلَى المَرْأَةِ مِنْ غُسْلٍ إِذَا هِيَ احْتَلَمَتْ؟ فَقَالَ رَسُولُ اللَّهِ ﷺ : نَعَمْ؛ إِذَا رَأَتِ المَاءَ» .