ആഇശ ﵂ പറഞ്ഞു:
റസൂല്‍ ﷺ യുടെ വസ്ത്രത്തില്‍ നിന്ന് ഞാന്‍ ജനാബത്ത് (മനിയ്യ്) കഴുകുമായിരുന്നു. അങ്ങനെ റസൂല്‍ ﷺ നമസ്കാരത്തിന് പുറപ്പെടുകയും ചെയ്യും. വെള്ളത്തിന്റെ പാടുകള്‍ റസൂല്‍ ﷺ യുടെ വസ്ത്രത്തില്‍ ഉണ്ടാകുമായിരുന്നു.
ഇമാം മുസ്ലിമിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ഞാന്‍ അത് (ശുക്ലം) റസൂല്‍ ﷺ യുടെ വസ്ത്രത്തില്‍ നിന്ന് ചുരണ്ടിക്കളയുമായിരുന്നു, അങ്ങനെ റസൂല്‍ ﷺ അതില്‍ നമസ്കരിക്കുകയും ചെയ്യും.
عَنْ عَائِشَةَ ﵂ قَالَتْ: «كُنْتُ أَغْسِلُ الجَنَابَةَ مِنْ ثَوْبِ رَسُولِ اللَّهِ ﷺ، فَيَخْرُجُ إِلَى الصَّلَاةِ وَإِنَّ بُقَعَ المَاءِ فِي ثَوْبِهِ» .
وَفِي لَفْظٍ لِمُسْلِمٍ: «لَقَدْ كُنْتُ أَفْرُكُهُ مِنْ ثَوْبِ رَسُولِ اللَّهِ صلى الله عليه وسلم فَرْكاً، فَيُصَلِّي فِيهِ».