ഇംറാനു ബ്നുല്‍ ഹുസ്വൈൻ ﵁ നിവേദനം:
"ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ കൈയിൽ കടിച്ചു. അപ്പോൾ (കടിയേറ്റയാൾ) തന്റെ കൈ അവന്റെ വായിൽ നിന്ന് ശക്തിയായി വലിച്ച് ഊരി. അപ്പോൾ അവന്റെ (കടിച്ചയാളുടെ) മുൻപല്ല് തെറിച്ചുപോയി. തുടർന്ന് അവർ രണ്ടുപേരും തർക്കപരിഹാരത്തിനായി നബി ﷺ യുടെ അടുക്കലേക്ക് വന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: 'ഒരു ഒട്ടകം കടിക്കുന്നത് പോലെ നിങ്ങളിലൊരാൾ തന്റെ സഹോദരനെ കടിക്കുകയോ? നിനക്ക് യാതൊരു ദിയയുമില്ല (നിന്റെ പല്ലിന് നഷ്ടപരിഹാരമില്ല).'"
عَنْ عِمْرَانَ بْنِ حُصَيْنٍ ﵄: «أَنَّ رَجُلًا عَضَّ يَدَ رَجُلٍ فَنَزَعَ يَدَهُ مِنْ فَمِهِ ، فَوَقَعَتْ ثَنَايَاهُ ، فَاخْتَصَمُوا إِلَى النَّبِيِّ ﷺ فَقَالَ: يَعَضُّ أَحَدُكُمْ أَخَاهُ كَمَا يَعَضُّ الفَحْلُ؟! لَا دِيَةَ لَكَ» .