ഹസൻ ബസരി ﵀ പ്രസ്താവിക്കുന്നു:
"ജുൻദുബ് ﵁ ഈ മസ്ജിദിൽ വെച്ചാണ് ഞങ്ങൾക്ക് ഈ ഹദീസ് പറഞ്ഞുതന്നത്. അതിൽ നിന്നൊരു ഹദീസും ഞങ്ങൾ മറന്നുപോയിട്ടില്ല. ജുൻദുബ് ﵁ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ പേരിൽ കള്ളം പറയുമെന്ന് ഞങ്ങൾ ഭയപ്പെടുന്നുമില്ല. അദ്ദേഹം (ജുൻദുബ് ﵁) പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: 'നിങ്ങൾക്ക് മുൻപ് കഴിഞ്ഞുപോയ ഒരു ജനവിഭാഗത്തിൽ പെട്ട ഒരാൾക്ക് ഒരു മുറിവുണ്ടായിരുന്നു. എന്നാൽ ആ വേദനയിൽ അവൻ അക്ഷമനായി. തുടർന്ന് അവൻ ഒരു കത്തിയെടുത്ത് തന്റെ കൈ മുറിച്ചുകളഞ്ഞു. പിന്നീട് അവന്റെ മരണം സംഭവിക്കുന്നത് വരെ ആ ചോര വാർച്ച നിന്നതേയില്ല. അപ്പോൾ പ്രതാപശാലിയും പരമോന്നതനുമായ അല്ലാഹു കൽപ്പിച്ചു: എന്റെ അടിമ തന്റെ ജീവന്റെ കാര്യത്തിൽ എന്നേക്കാൾ ധൃതികൂട്ടി (സ്വയം ജീവനൊടുക്കി), അതിനാൽ ഞാൻ അവന്റെ മേൽ സ്വർഗ്ഗം ഹറാമാക്കി (വിലക്കി)യിരിക്കുന്നു.'"
عَنِ الحَسَنِ بْنِ أَبِي الحَسَنِ البَصْرِيِّ قَالَ: «حَدَّثَنَا جُنْدُبٌ ﵁ فِي هَذَا المَسْجِدِ، وَمَا نَسِينَا مِنْهُ حَدِيثًا ، وَمَا نَخْشَى أَنْ يَكُونَ جُنْدُبٌ كَذَبَ عَلَى رَسُولِ اللَّهِ ﷺ؛ قَالَ: قَالَ رَسُولُ اللَّهِ ﷺ: كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ بِهِ جُرْحٌ فَجَزِعَ، فَأَخَذَ سِكِّينًا فَحَزَّ بِهَا يَدَهُ؛ فَمَا رَقَأَ الدَّمُ حَتَّى مَاتَ، قَالَ اللَّهُ عز وجل: عَبْدِي بَادَرَنِي بِنَفْسِهِ؛ حَرَّمْتُ عَلَيْهِ الجَنَّةَ».