അനസു ബ്നു മാലിക് ﵁ നിവേദനം ചെയ്യുന്നു:
"ഉക്ൽ അല്ലെങ്കിൽ ഉറൈന ഗോത്രത്തിൽപ്പെട്ട ചില ആളുകൾ മദീനയിൽ വന്നു. എന്നാൽ മദീനയിലെ കാലാവസ്ഥ അവർക്ക് അസുഖകരമായി തോന്നി. "അപ്പോൾ നബി ﷺ അവർക്ക് കറവയുള്ള (പാൽ തരുന്ന) ഒട്ടകങ്ങളെ നൽകാൻ കൽപ്പിക്കുകയും, അവയുടെ മൂത്രത്തിൽ നിന്നും പാലിൽ നിന്നും കുടിക്കാൻ അവരോട് നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ അവർ (ആ ഒട്ടകങ്ങളുമായി അവ മേയുന്ന സ്ഥലത്തേക്ക്) പുറപ്പെട്ടു."
അവർക്ക് രോഗശമനം ലഭിച്ച് ആരോഗ്യം തിരിച്ചുകിട്ടിയപ്പോൾ, അവർ നബി ﷺ യുടെ ഇടയനെ കൊലപ്പെടുത്തുകയും ഒട്ടകങ്ങളെ ഓടിച്ചുകൊണ്ടുപോവുകയും ചെയ്തു. പകലിലെ ആദ്യസമയത്ത് (രാവിലെ) തന്നെ ഈ വാർത്ത നബി ﷺ ക്ക് ലഭിച്ചു. അവിടുന്ന് അവരുടെ പിന്നാലെ ആളുകളെ നിയോഗിച്ചു. ഉച്ചയോടടുത്തപ്പോൾ അവരെ പിടികൂടി കൊണ്ടുവരപ്പെട്ടു. അപ്പോൾ നബി ﷺ (അവര്ക്ക് ശിക്ഷ നല്കാന്) കൽപ്പിച്ചു: അവരുടെ കൈകളും കാലുകളും എതിർദിശകളിൽ നിന്നായി മുറിക്കപ്പെട്ടു, അവരുടെ കണ്ണുകൾ ചൂടുള്ള ആണികൾ കൊണ്ട് കുത്തിപ്പൊട്ടിക്കപ്പെട്ടു (കണ്ണുകളിൽ ഇരുമ്പ് അണികൾ കയറ്റപ്പെട്ടു). പിന്നീട് അവർ വെള്ളത്തിനായി കെഞ്ചിക്കൊണ്ട് കരിങ്കല്ലുകൾ നിറഞ്ഞ മദീനയിലെ ചൂടുള്ള പ്രദേശത്ത് (الْحَرَّة) ഉപേക്ഷിക്കപ്പെട്ടു; എന്നാൽ അവർക്ക് വെള്ളം നൽകപ്പെട്ടതുമില്ല."
അബൂ ഖിലാബ ﵀ പറഞ്ഞു: "തീർച്ചയായും ഇവർ മോഷ്ടിക്കുകയും, കൊലപ്പെടുത്തുകയും, വിശ്വസിച്ചതിന് ശേഷം അവിശ്വാസികളാവുകയും (മുർതദ്ദാവുക), അല്ലാഹുവോടും അവന്റെ റസൂലിനോടും യുദ്ധം പ്രഖ്യാപിക്കുകയുമാണ് ചെയ്തത്."
عَنْ أَنَسِ بْنِ مَالِكٍ ﵁ قَالَ: «قَدِمَ نَاسٌ مِنْ عُكْلٍ - أَوْ عُرَيْنَةَ - فَاجْتَوَوُا المَدِينَةَ، فَأَمَرَ لَهُمُ النَّبِيُّ ﷺ بِلِقَاحٍ ، وَأَمَرَهُمْ أَنْ يَشْرَبُوا مِنْ أَبْوَالِهَا وَأَلْبَانِهَا، فَانْطَلَقُوا، فَلَمَّا صَحُّوا قَتَلُوا رَاعِيَ النَّبِيِّ ﷺ وَاسْتَاقُوا النَّعَمَ، فَجَاءَ الخَبَرُ فِي أَوَّلِ النَّهَارِ، فَبَعَثَ فِي آثَارِهِمْ، فَلَمَّا ارْتَفَعَ النَّهَارُ جِيءَ بِهِمْ، فَأَمَرَ بِقَطْعِ أَيْدِيهِمْ وَأَرْجُلِهِمْ، وَسُمِرَتْ أَعْيُنُهُمْ، وَتُرِكُوا فِي الحَرَّةِ يَسْتَسْقُونَ فَلَا يُسْقَوْنَ.
قَالَ أَبُو قِلَابَةَ: فَهَؤُلَاءِ سَرَقُوا وَقَتَلُوا وَكَفَرُوا بَعْدَ إِيْمَانِهِمْ، وَحَارَبُوا اللَّهَ وَرَسُولَهُ». أَخْرَجَهُ الجَمَاعَةُ.