ഉബൈദുല്ലാഹി ബ്നു അബ്ദില്ലാഹി ബ്നു ഉത്ബത് ബ്നു മസ്ഊദ്, അബൂഹുറൈറ ﵁, സൈദ് ബിൻ ഖാലിദ് അൽ ജുഹനി ﵁ എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു; അവരിരുവരും പറഞ്ഞു:
"ഒരു ഗ്രാമീണ അറബി അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുക്കൽ വന്ന് പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ! അല്ലാഹുവിനെ മുൻനിർത്തി ഞാൻ അവിടുത്തോട് അപേക്ഷിക്കുകയാണ്, അവിടുന്ന് ഞങ്ങൾക്കിടയിൽ അല്ലാഹുവിന്റെ ഗ്രന്ഥം (നിയമം) അനുസരിച്ച് മാത്രം വിധി കൽപ്പിക്കണം.' അപ്പോൾ മറ്റേ കക്ഷി -അവൻ ഇയാളേക്കാൾ വിവരമുള്ളവനായിരുന്നു- പറഞ്ഞു: 'അതേ, അവിടുന്ന് ഞങ്ങൾക്കിടയിൽ അല്ലാഹുവിന്റെ ഗ്രന്ഥം അനുസരിച്ച് വിധി പറയുക; എനിക്ക് സംസാരിക്കാൻ അനുവാദം നൽകിയാലും.'
അപ്പോൾ നബി ﷺ പറഞ്ഞു: 'നീ സംസാരിച്ചോളൂ.' അവൻ പറഞ്ഞു: 'തീർച്ചയായും എന്റെ മകൻ ഇയാളുടെ അടുക്കൽ ഒരു കൂലിക്കാരനായി (ജോലിക്കാരനായി) ജോലി ചെയ്യുകയായിരുന്നു. അങ്ങനെയവൻ ഇയാളുടെ ഭാര്യയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ടു. എന്റെ മകന് കല്ലെറിഞ്ഞു കൊല്ലൽ ആണ് ശിക്ഷയെന്ന് എന്നോട് പറയപ്പെട്ടു. അതിനാൽ ഞാൻ അതിന് പകരമായി (പ്രായശ്ചിത്തമായി) നൂറ് ആടുകളെയും ഒരു അടിമപ്പെണ്ണിനെയും നൽകി അവനെ ഒഴിവാക്കിയെടുത്തു. പിന്നീട് ഞാൻ വിവരമുള്ളവരോട് (പണ്ഡിതന്മാരോട്) ചോദിച്ചപ്പോൾ, എന്റെ മകനുള്ള ശിക്ഷ നൂറ് ചാട്ടവാറടിയും ഒരു വർഷത്തെ നാടുകടത്തലുമാണെന്നും, ഇയാളുടെ ഭാര്യക്കുള്ള ശിക്ഷ കല്ലെറിഞ്ഞു കൊല്ലലുമാണെന്നുമാണ് അവർ എനിക്ക് പറഞ്ഞുതന്നത്.'
അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: 'എന്റെ ആത്മാവ് ഏതൊരുവന്റെ കൈയ്യിലാണോ അവൻ തന്നെയാണ സത്യം, തീർച്ചയായും ഞാൻ നിങ്ങൾക്കിടയിൽ അല്ലാഹുവിന്റെ ഗ്രന്ഥം അനുസരിച്ച് തന്നെ വിധി കൽപ്പിക്കാം. നീ നൽകിയ അടിമപ്പെണ്ണും ആടുകളും നിനക്ക് തന്നെ തിരിച്ചു നൽകപ്പെടേണ്ടതാണ് (ആ നഷ്ടപരിഹാരം നിലനിൽക്കില്ല). നിന്റെ മകന് നൂറ് ചാട്ടവാറടിയും ഒരു വർഷത്തെ നാടുകടത്തലുമാണ് ശിക്ഷ. ഹേ ഉനൈസ് (അസ്ലം ഗോത്രക്കാരനായ ഒരു വ്യക്തി)! നീ നാളെ രാവിലെ ഇയാളുടെ ഭാര്യയുടെ അടുക്കലേക്ക് പോവുക. അവൾ കുറ്റം സമ്മതിക്കുകയാണെങ്കിൽ അവളെ കല്ലെറിഞ്ഞു കൊല്ലുക.'
عَسِيف: കൂലിക്കാരൻ / ജോലിക്കാരൻ.
عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُتْبَةَ بْنِ مَسْعُودٍ، عَنْ أَبِي هُرَيْرَةَ وَزَيْدِ بْنِ خَالِدٍ ﵄ أَنَّهُمَا قَالَا: «إِنَّ رَجُلًا مِنَ الأَعْرَابِ أَتَى رَسُولَ اللَّهِ ﷺ فَقَالَ: يَا رَسُولَ اللَّهِ! أَنْشُدُكَ اللَّهَ إِلَّا قَضَيْتَ بَيْنَنَا بِكِتَابِ اللَّهِ، فَقَالَ الخَصْمُ الآخَرُ - وَهُوَ أَفْقَهُ مِنْهُ -: نَعَمْ، فَاقْضِ بَيْنَنَا بِكِتَابِ اللَّهِ، وَائْذَنْ لِي، فَقَالَ رَسُولُ اللَّهِ ﷺ: قُلْ، قَالَ : إِنَّ ابْنِي كَانَ عَسِيفًا عَلَى هَذَا؛ فَزَنَى بِامْرَأَتِهِ، وَإِنِّي أُخْبِرْتُ أَنَّ عَلَى ابْنِي الرَّجْمَ، فَافْتَدَيْتُ مِنْهُ بِمِئَةِ شَاةٍ وَوَلِيدَةٍ، فَسَأَلْتُ أَهْلَ العِلْمِ فَأَخْبَرُونِي أَنَّمَا عَلَى ابْنِي جَلْدُ مِئَةٍ وَتَغْرِيبُ عَامٍ، وَأَنَّ عَلَى امْرَأَةِ هَذَا الرَّجْمَ، فَقَالَ رَسُولُ اللَّهِ ﷺ: وَالَّذِي نَفْسِي بِيَدِهِ! لَأَقْضِيَنَّ بَيْنَكُمَا بِكِتَابِ اللَّهِ: الوَلِيدَةُ وَالغَنَمُ رَدٌّ عَلَيْكَ، وَعَلَى ابْنِكَ جَلْدُ مِئَةٍ وَتَغْرِيبُ عَامٍ، وَاغْدُ يَا أُنَيْسُ - لِرَجُلٍ مِنْ أَسْلَمَ - إِلَى امْرَأَةِ هَذَا؛ فَإِنِ اعْتَرَفَتْ فَارْجُمْهَا، قَالَ: فَغَدَا عَلَيْهَا فَاعْتَرَفَتْ، فَأَمَرَ بِهَا رَسُولُ اللَّهِ ﷺ فَرُجِمَتْ».
العَسِيفُ: الأَجِيرُ.