ഉബൈദുല്ലാഹിബ്നു ഉത്ബത്ത്ബ്നു മസ്ഊദിൽ നിന്ന് നിവേദനം; അബൂഹുറൈറ ﵁ വും സൈദ് ബിൻ ഖാലിദ് അൽജുഹനി ﵁ വും പറഞ്ഞു:
"വിവാഹിതയാകാത്ത ഒരു അടിമസ്ത്രീ വ്യഭിചരിച്ചാൽ എന്തുചെയ്യണം എന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: 'അവൾ വ്യഭിചരിച്ചാൽ അവളെ ചാട്ടവാറടിപ്പിക്കുക. വീണ്ടും അവൾ വ്യഭിചരിച്ചാൽ വീണ്ടും അവളെ ചാട്ടവാറടിപ്പിക്കുക. വീണ്ടും അവൾ വ്യഭിചരിച്ചാൽ വീണ്ടും അവളെ ചാട്ടവാറടിപ്പിക്കുക. പിന്നീട് ഒരു കയറിന്റെ വിലക്കെങ്കിലും അവളെ വിറ്റുകളയുക'."
ഇബ്നു ശിഹാബ് ﵀ പറഞ്ഞു: "അത് മൂന്നാമത്തെ തവണക്ക് ശേഷമാണോ അതോ നാലാമത്തെ തവണക്ക് ശേഷമാണോ എന്ന് എനിക്കറിയില്ല."
وَعَنْهُ، عَنْهُمَا ﵄ قَالَا : «سُئِلَ النَّبِيُّ ﷺ عَنِ الأَمَةِ إِذَا زَنَتْ وَلَمْ تُحْصِنْ؛ قَالَ: إِنْ زَنَتْ فَاجْلِدُوهَا، ثُمَّ إِنْ زَنَتْ فَاجْلِدُوهَا، ثُمَّ إِنْ زَنَتْ فَاجْلِدُوهَا، ثُمَّ بِيعُوهَا وَلَوْ بِضَفِيرٍ!
قَالَ ابْنُ شِهَابٍ: لَا أَدْرِي، أَبَعْدَ الثَّالِثَةِ أَوِ الرَّابِعَةِ، وَالضَّفِيرُ: الحَبْلُ».