അബൂഹുറൈറ ﵁ വിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു:
"മുസ്ലിംകളിൽപ്പെട്ട ഒരാൾ റസൂല് ﷺ യുടെ അടുക്കൽ -അവിടുന്ന് പള്ളിയിലായിരിക്കെ- വന്നു. എന്നിട്ട് അദ്ദേഹം വിളിച്ചുപറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, ഞാൻ വ്യഭിചരിച്ചുപോയി.' അപ്പോൾ നബി ﷺ അദ്ദേഹത്തിൽ നിന്ന് മുഖം തിരിച്ചു. അദ്ദേഹം വീണ്ടും നബി ﷺ യുടെ മുഖാമുഖം വന്നിട്ട് പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, ഞാൻ വ്യഭിചരിച്ചുപോയി.' അപ്പോഴും അവിടുന്ന് മുഖം തിരിച്ചു. അങ്ങനെ നാല് തവണ അദ്ദേഹം ഇത് ആവർത്തിച്ചു. അങ്ങനെ അദ്ദേഹം സ്വന്തത്തിന് എതിരെ നാല് തവണ സാക്ഷ്യം പറഞ്ഞപ്പോൾ, റസൂല് ﷺ അദ്ദേഹത്തെ അടുത്തേക്ക് വിളിച്ചു ചോദിച്ചു: 'നിനക്ക് ഭ്രാന്തുണ്ടോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല.' അവിടുന്ന് ചോദിച്ചു: 'നീ വിവാഹിതനാണോ?' അദ്ദേഹം പറഞ്ഞു: 'അതെ.' അപ്പോൾ റസൂല് ﷺ കല്പിച്ചു: 'ഇദ്ദേഹത്തെ കൊണ്ടുപോയി എറിഞ്ഞുകൊല്ലുക'."
ഇബ്നു ശിഹാബ് ﵀ പറഞ്ഞു: അബൂസലമത്ത് ബ്നു അബ്ദിറഹ്മാൻ എന്നോട് അറിയിച്ചത്; ജാബിർ ബ്നു അബ്ദില്ല ﵄ പറയുന്നത് അദ്ദേഹം കേട്ടു: "അദ്ദേഹത്തെ എറിഞ്ഞുകൊന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. പെരുന്നാൾ നമസ്കരിക്കുന്ന സ്ഥലത്തുവെച്ചാണ് (മുസ്വല്ല) ഞങ്ങൾ അദ്ദേഹത്തെ എറിഞ്ഞത്. കല്ലുകളുടെ മൂർച്ചയേറിയ വശങ്ങൾ തറച്ച് വേദന അസഹനീയമായപ്പോൾ അദ്ദേഹം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ 'الْحَرَّة' (കറുത്ത കല്ലുകൾ നിറഞ്ഞ പ്രദേശം) എന്ന സ്ഥലത്തുവെച്ച് ഞങ്ങൾ അദ്ദേഹത്തെ പിടികൂടുകയും എറിഞ്ഞുകൊല്ലുകയും ചെയ്തു."
عَنْ أَبِي هُرَيْرَةَ ﵁ أَنَّهُ قَالَ: «أَتَى رَجُلٌ مِنَ المُسْلِمِينَ رَسُولَ اللَّهِ ﷺ - وَهُوَ فِي المَسْجِدِ - فَنَادَاهُ فَقَالَ : يَا رَسُولَ اللَّهِ! إِنِّي زَنَيْتُ، فَأَعْرَضَ عَنْهُ، فَتَنَحَّى تِلْقَاءَ وَجْهِهِ فَقَالَ : يَا رَسُولَ اللَّهِ! إِنِّي زَنَيْتُ، فَأَعْرَضَ عَنْهُ، حَتَّى ثَنَى ذَلِكَ عَلَيْهِ أَرْبَعَ مَرَّاتٍ، فَلَمَّا شَهِدَ عَلَى نَفْسِهِ أَرْبَعَ شَهَادَاتٍ؛ دَعَاهُ رَسُولُ اللَّهِ ﷺ فَقَالَ: أَبِكَ جُنُونٌ؟ قَالَ: لَا، قَالَ: فَهَلْ أَحْصَنْتَ؟ قَالَ: نَعَمْ، فَقَالَ رَسُولُ اللَّهِ ﷺ: اذْهَبُوا بِهِ فَارْجُمُوهُ.
قَالَ ابْنُ شِهَابٍ: فَأَخْبَرَنِي أَبُو سَلَمَةَ بْنُ عَبْدِ الرَّحْمَنِ سَمِعَ جَابِرَ بْنَ عَبْدِ اللَّهِ ﵄ يَقُولُ: كُنْتُ فِيمَنْ رَجَمَهُ، فَرَجَمْنَاهُ بِالمُصَلَّى، فَلَمَّا أَذْلَقَتْهُ الحِجَارَةُ هَرَبَ، فَأَدْرَكْنَاهُ بِالحَرَّةِ، فَرَجَمْنَاهُ».
الرَّجُلُ: هُوَ مَاعِزُ بْنُ مَالِكٍ؛ رَوَى قِصَّتَهُ جَابِرُ بْنُ سَمُرَةَ، وَعَبْدُ اللَّهِ بْنُ عَبَّاسٍ، وَأَبُو سَعِيدٍ الخُدْرِيُّ، وَبُرَيْدَةُ بْنُ الحُصَيْبِ الأَسْلَمِيُّ ﵃.