അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു:
യഹൂദന്മാർ അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ അടുക്കൽ വന്ന്, തങ്ങളിൽപെട്ട ഒരു സ്ത്രീയും പുരുഷനും വ്യഭിചരിച്ച കാര്യം പറഞ്ഞു. അപ്പോൾ റസൂൽ ﷺ അവരോട് ചോദിച്ചു: "എറിഞ്ഞുകൊല്ലുന്നതുമായി ബന്ധപ്പെട്ട് തൗറാത്തില്‍ നിങ്ങൾ എന്താണ് കാണുന്നത്?" അവർ പറഞ്ഞു: "ഞങ്ങൾ അവരെ അപമാനിക്കുകയും അവർക്ക് ചാട്ടവാറടി നൽകുകയുമാണ് ചെയ്യാറ്." അപ്പോൾ അബ്ദുല്ലാഹിബ്നു സലാം ﵁ പറഞ്ഞു: "നിങ്ങൾ കള്ളം പറയുകയാണ്, തീർച്ചയായും അതിൽ എറിഞ്ഞുകൊല്ലാനുള്ള സൂക്തമുണ്ട്."
തുടർന്ന് അവർ തൗറാത്ത് കൊണ്ടുവരികയും അത് നിവർത്തിവെക്കുകയും ചെയ്തു. അപ്പോൾ അവരിലൊരാൾ തന്റെ കൈ എറിഞ്ഞു കൊല്ലാനുള്ള സൂക്തത്തിന് മുകളിൽ വെച്ചുകൊണ്ട്, അതിന് മുമ്പുള്ളതും ശേഷമുള്ളതുമായ ഭാഗങ്ങൾ വായിച്ചു. ഇത് കണ്ട അബ്ദുല്ലാഹിബ്നു സലാം ﵁ അവനോട് പറഞ്ഞു: "നിന്റെ കൈ ഉയർത്തൂ." അവൻ കൈ ഉയർത്തിയപ്പോൾ അവിടെ റജ്മിന്റെ (എറിഞ്ഞു കൊല്ലാന്‍ അറിയിക്കുന്ന) സൂക്തം ഉണ്ടായിരുന്നു. അപ്പോൾ അവർ പറഞ്ഞു: "മുഹമ്മദേ, അദ്ദേഹം (അബ്ദുല്ലാഹി ബ്നു സലാം) പറഞ്ഞത് സത്യമാണ്." തുടർന്ന് നബി ﷺ ഉത്തരവിടുകയും അവർ രണ്ടുപേരും എറിഞ്ഞുകൊല്ലപ്പെടുകയും ചെയ്തു. (നിവേദകൻ) പറഞ്ഞു: "ആ പുരുഷൻ കല്ലുകളിൽ നിന്ന് സംരക്ഷിക്കാനായി ആ സ്ത്രീയുടെ മേൽ ചരിഞ്ഞു വീഴുന്നത് ഞാൻ കാണുകയുണ്ടായി."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ أَنَّهُ قَالَ: «إِنَّ اليَهُودَ جَاؤُوا إِلَى رَسُولِ اللَّهِ ﷺ فَذَكَرُوا لَهُ أَنَّ امْرَأَةً مِنْهُمْ وَرَجُلًا زَنَيَا؛ فَقَالَ لَهُمْ رَسُولُ اللَّهِ ﷺ: مَا تَجِدُونَ فِي التَّوْرَاةِ فِي شَأْنِ الرَّجْمِ؟ فَقَالُوا : نَفْضَحُهُمْ وَيُجْلَدُونَ، قَالَ عَبْدُ اللَّهِ بْنُ سَلَامٍ : كَذَبْتُمْ، إِنَّ فِيهَا الرَّجْمَ، فَأَتَوْا بِالتَّوْرَاةِ فَنَشَرُوهَا ، فَوَضَعَ أَحَدُهُمْ يَدَهُ عَلَى آيَةِ الرَّجْمِ فَقَرَأَ مَا قَبْلَهَا وَمَا بَعْدَهَا، فَقَالَ لَهُ عَبْدُ اللَّهِ بْنُ سَلَامٍ : ارْفَعْ يَدَكَ! فَرَفَعَ يَدَهُ ، فَإِذَا فِيهَا آيَةُ الرَّجْمِ، فَقَالَ : صَدَقَ يَا مُحَمَّدُ، فَأَمَرَ بِهِمَا النَّبِيُّ ﷺ فَرُجِمَا، قَالَ : فَرَأَيْتُ الرَّجُلَ يَجْنَأُ عَلَى المَرْأَةِ؛ يَقِيهَا الحِجَارَةَ».