ഉഖ്ബത്ത് ബിൻ ആമിർ ﵁ നിവേദനം ചെയ്യുന്നു:
"എന്റെ സഹോദരി മസ്ജിദുൽ ഹറാമിലേക്ക് (കഅ്ബയിലേക്ക്) നഗ്നപാദയായി (നടന്ന്) പോകുമെന്ന് നേർച്ചയാക്കുകയുണ്ടായി. അതിനെക്കുറിച്ച് അല്ലാഹുവിന്റെ റസൂൽ ﷺ യോട് ഫത്വ (മതവിധി) ചോദിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ അവിടുത്തോട് വിധി ചോദിച്ചപ്പോൾ റസൂല് ﷺ പറഞ്ഞു: 'അവർ നടക്കുകയും (സാധ്യമല്ലാത്തപ്പോൾ) വാഹനം കയറുകയും ചെയ്യട്ടെ.'"
عَنْ عُقْبَةَ بْنِ عَامِرٍ ﵁ قَالَ: «نَذَرَتْ أُخْتِي أَنْ تَمْشِيَ إِلَى بَيْتِ اللَّهِ الحَرَامِ حَافِيَةً، فَأَمَرَتْنِي أَنْ أَسْتَفْتِيَ لَهَا رَسُولَ اللَّهِ ﷺ، فَاسْتَفْتَيْتُهُ فَقَالَ: لِتَمْشِ وَلْتَرْكَبْ » .