സഹ്ദമ് ബിൻ മുളർരിബ് അൽജർമി ﵀ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
"ഞങ്ങൾ അബൂമൂസൽ അശ്അരി ﵁ ന്റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹം ഭക്ഷണത്തിനായി ക്ഷണിച്ചു, അതിൽ കോഴിയറച്ചി ഉണ്ടായിരുന്നു. അപ്പോൾ തൈമുല്ലാഹ് ഗോത്രത്തിൽപ്പെട്ട, ചുവന്ന നിറമുള്ള മവാലികളെപ്പോലെ (അറബികളല്ലാത്തവരെപ്പോലെ) തോന്നിപ്പിക്കുന്ന ഒരാൾ കടന്നുവന്നു. അബൂമൂസ ﵁ പറഞ്ഞു: 'ഇങ്ങോട്ട് വരൂ (കഴിക്കാം)'. എന്നാൽ അയാൾ മടിച്ചുനിന്നു. അപ്പോൾ അബൂമൂസ ﵁ പറഞ്ഞു: 'ഇങ്ങോട്ട് വരൂ, നിശ്ചയം അല്ലാഹുവിന്റെ റസൂൽ ﷺ ഇത് തിന്നുന്നത് ഞാൻ കണ്ടിട്ടുണ്ട്.'"
عَنْ زَهْدَمِ بْنِ مُضَرِّبٍ الجَرْمِيِّ قَالَ: «كُنَّا عِنْدَ أَبِي مُوسَى ﵁ فَدَعَا بِمَائِدَتِهِ وَعَلَيْهَا لَحْمُ دَجَاجٍ ، فَدَخَلَ رَجُلٌ مِنْ بَنِي تَيْمِ اللَّهِ أَحْمَرُ شَبِيهٌ بِالمَوَالِي؛ فَقَالَ : هَلُمَّ! فَتَلَكَّأَ ، فَقَالَ لَهُ : هَلُمَّ! فَإِنِّي قَدْ رَأَيْتُ رَسُولَ اللَّهِ ﷺ يَأْكُلُ مِنْهُ» .