അബൂഹുറൈറ ﵁ നിവേദനം.
റസൂല്‍ ﷺ പറഞ്ഞു: "നിങ്ങളില്‍ ആരെങ്കിലും വുദൂഅ് ചെയ്താല്‍ അവന് അവന്റെ മൂക്കില്‍ വെള്ളം കയറ്റുകയും എന്നിട്ട് ചീറ്റുകയും ചെയ്യട്ടെ, ആരെങ്കിലും (കല്ല് കൊണ്ടോ മറ്റോ) ശൗച്യം ചെയ്താല്‍ അവനത് ഒറ്റയാക്കി ചെയ്യട്ടെ. നിങ്ങളില്‍ ആരെങ്കിലും ഉറക്കില്‍ നിന്ന് ഉണര്‍ന്നാല്‍ (വുദൂഇന്റെ) പാത്രത്തിലേക്ക് കൈ കടത്തും മുമ്പ് അവന് അവന്റെ ഇരു കൈകളും കഴുകട്ടെ. നിശ്ചയം അവന്റെ കൈ എവിടെയായിരുന്നെന്ന് അവന് അറിയില്ല."
ഇമാം മുസ്ലിം ﵀ റിപ്പോര്‍ട്ട് ചെയ്തതില്‍: "അവന് അവന്റെ മൂക്കിലെ ദ്വാരങ്ങളില്‍ വെള്ളം കയറ്റി ചീറ്റട്ടെ",
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: "ആരെങ്കിലും വുദൂഅ് ചെയ്താല്‍ അവന് മൂക്കില്‍ വെള്ളം കയറ്റി ചീറ്റട്ടെ".
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «إِذَا تَوَضَّأَ أَحَدُكُمْ فَلْيَجْعَلْ فِي أَنْفِهِ مَاءً ثُمَّ لِيَنْتَثِرْ ، وَمَنِ اسْتَجْمَرَ فَلْيُوتِرْ، وَإِذَا اسْتَيْقَظَ أَحَدُكُمْ مِنْ نَوْمِهِ؛ فَلْيَغْسِلْ يَدَيْهِ قَبْلَ أَنْ يُدْخِلَهُمَا فِي الإِنَاءِ ثَلَاثًا ، فَإِنَّ أَحَدَكُمْ لَا يَدْرِي أَيْنَ بَاتَتْ يَدُهُ» .
وَفِي لَفْظٍ لِمُسْلِمٍ: «فَلْيَسْتَنْشِقْ بِمَنْخِرَيْهِ مِنَ المَاءِ».
وَفِي لَفْظٍ: «مَنْ تَوَضَّأَ فَلْيَسْتَنْشِقْ».