അബൂഹുറൈറ ﵁ നിവേദനം.
റസൂല്‍ ﷺ പറഞ്ഞു: "ഒഴുകാത്തതായ, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിങ്ങളാരും മൂത്രം ഒഴിക്കകയും പിന്നെ അതില്‍ നിന്ന് കുളിക്കുകയും ചെയ്യരുത്."
ഇമാം മുസ്ലിമിന്റെ റിപ്പോര്‍ട്ടില്‍: "ജനാബത്തുകാരനായി (വലിയ അശുദ്ധിയുള്ളവനായി) കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിങ്ങളില്‍ ഒരാളും തന്നെ കുളിക്കരുത്" എന്നുണ്ട്.
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «لَا يَبُولَنَّ أَحَدُكُمْ فِي المَاءِ الدَّائِمِ الَّذِي لَا يَجْرِي، ثُمَّ يَغْتَسِلُ مِنْهُ » .
وَلِمُسْلِمٍ: « لا يَغْتَسِلُ أَحَدُكُمْ فِي الْمَاءِ الدَّائِمِ وَهُوَ جُنُبٌ »