അബൂഹുറൈറ ﵁ നിവേദനം.
റസൂല്‍ ﷺ പറഞ്ഞു: "നിങ്ങളില്‍ ഒരാളുടെ പാത്രത്തില്‍ നായ (തലയിട്ട്) കുടിച്ചാല്‍ അവന് അത് ഏഴ് പ്രാവശ്യം കഴുകട്ടെ." ഇമാം മുസ്ലിമിന്റെ ﵀ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: "അതില്‍ ആദ്യത്തെ പ്രാവശ്യം മണ്ണ് കൊണ്ടാവണം (ശുദ്ധീകരിക്കേണ്ടത്)."
അബ്ദുല്ലാഹി ബ്നു മുഗഫ്ഫല്‍ ﵁ വില്‍ നിന്ന് ഇമാം മുസ്ലിം ﵀ റിപ്പോര്‍ട്ട് ചെയ്യുന്നു. റസൂല്‍ ﷺ പറഞ്ഞു: "നായ പാത്രത്തില്‍ തലയിട്ടാല്‍ (നക്കിയാല്‍) അത് നിങ്ങള്‍ ഏഴ് തവണ കഴുകുക, അതില്‍ എട്ടാമതായി നിങ്ങള്‍ മണ്ണ് പുരട്ടി വൃത്തിയാക്കുക."
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «إِذَا شَرِبَ الكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيَغْسِلْهُ سَبْعًا» . وَلِمُسْلِمٍ : «أُولَاهُنَّ بِالتُّرَابِ».
وَلَهُ فِي حَدِيثِ عَبْدِ اللَّهِ بْنِ مُغَفَّلٍ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «إِذَا وَلَغَ الكَلْبُ فِي الإِنَاءِ فَاغْسِلُوهُ سَبْعًا، وَعَفِّرُوهُ الثَّامِنَةَ بِالتُّرَابِ».