ഹുംറാന്‍ ﵀ -ഉസ്മാനു ബ്നു അഫ്ഫാന്‍ ﵁ മോചിപ്പിച്ച അടിമ- പറഞ്ഞു:
ഉസ്മാന് ﵁ വുദൂഇനുള്ള വെള്ളം കൊണ്ട് വരാന്‍ പറയുന്നതായി അദ്ദേഹം കണ്ടു. എന്നിട്ട് അദ്ദേഹത്തിന്റെ പാത്രത്തില്‍ നിന്ന് തന്റെ രണ്ട് കൈകളിലേക്കും വെള്ളം ഒഴിച്ചു. അങ്ങനെ അവ രണ്ടും മൂന്ന് പ്രാവശ്യം കഴുകി. പിന്നെ അദ്ദേഹത്തിന്റെ വലത് കൈ വുദൂഇന്റെ വെള്ളത്തില്‍ പ്രവേശിപ്പിച്ചു, പിന്നെ കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. പിന്നെ അദ്ദേഹത്തിന്റെ മുഖവും ഇരു കൈകളും മുട്ട് വരെ മൂന്ന് തവണ കഴുകി. പിന്നെ അദ്ദേഹത്തിന്റെ തല തടവി. പിന്നെ അദ്ദേഹത്തിന്റെ ഇരു കൈകളും മൂന്ന് തവണ കഴുകി. പിന്നെ പറഞ്ഞു: എന്റെ ഈ വുദൂഅ് പോലെ നബി ﷺ വുദൂഅ് ചെയ്യുന്നതായി ഞാന്‍ കണ്ടു. എന്നിട്ട് (നബി ﷺ) പറഞ്ഞു: "ആരെങ്കിലും എന്റെ ഈ വുദൂഅ് പോലെ ആരെങ്കിലും വുദൂഅ് ചെയ്യുകയും പിന്നെ (നമസ്കാരവുമായി ബന്ധമില്ലാത്ത) കാര്യങ്ങള്‍ മനസ്സില്‍ മന്ത്രിക്കാതെ (ഭക്തിയോടെ) രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താല്‍ അവന് മുമ്പ് ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടും."
عَنْ حُمْرَانَ - مَوْلَى عُثْمَانَ بْنِ عَفَّانَ ﵁ -: «أَنَّهُ رَأَى عُثْمَانَ دَعَا بِوَضُوءٍ، فَأَفْرَغَ عَلَى يَدَيْهِ مِنْ إِنَائِهِ، فَغَسَلَهُمَا ثَلَاثَ مَرَّاتٍ، ثُمَّ أَدْخَلَ يَمِينَهُ فِي الوَضُوءِ، ثُمَّ تَمَضْمَضَ وَاسْتَنْشَقَ وَاسْتَنْثَرَ ، ثُمَّ غَسَلَ وَجْهَهُ ثَلَاثاً، وَيَدَيْهِ إِلَى المِرْفَقَيْنِ ثَلَاثاً، ثُمَّ مَسَحَ بِرَأْسِهِ، ثُمَّ غَسَلَ كِلْتَا رِجْلَيْهِ ثَلَاثاً، ثُمَّ قَالَ: رَأَيْتُ النَّبِيَّ صلى الله عليه وسلم يَتَوَضَّأُ نَحْوَ وُضُوئِي هَذَا، وَقَالَ: مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا، ثُمَّ صَلَّى رَكْعَتَيْنِ لَا يُحَدِّثُ فِيهِمَا نَفْسَهُ؛ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ».