അംറു ബ്നു യഹ്'യല്‍ മാസിനി ﵁ തന്റെ പിതാവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം (യഹ്'യല്‍ മാസിനി ﵁) പറഞ്ഞു:
അംറുബ്നു അബീ ഹസന് അബ്ദുല്ലാഹിബ്നു സൈദിനോട് നബി ﷺ യുടെ വുദൂഇനെ കുറിച്ച് ചോദിക്കുന്നതിന് ഞാന്‍ സാക്ഷിയായി. അപ്പോള്‍ അദ്ദേഹം (അബ്ദുല്ലാഹിബ്നു സൈദ്) ഒരു പാത്രം വെള്ളം കൊണ്ട് വരാന്‍ പറഞ്ഞു. അങ്ങനെ അവര്‍ക്ക് നബി ﷺ യുടെ വുദൂഅ് ചെയ്ത് കാണിച്ചു കൊടുത്തു.
"അദ്ദേഹം പാത്രത്തില്‍ നിന്ന് തന്റെ ഇരു കൈകളിലേക്കും വെള്ളം ഒഴിച്ചു അവ മൂന്ന് പ്രാവശ്യം കഴുകി. പിന്നെ തന്റെ കൈ പാത്രത്തിലേക്ക് ഇടുകയും (വെള്ളമെടുത്ത്) മൂന്ന് പ്രാവശ്യം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. പിന്നെ തന്റെ കൈ പാത്രത്തില്‍ പ്രവേശിപ്പിച്ചു (വെള്ളമെടുത്ത്) മുഖം മൂന്ന് പ്രാവശ്യം കഴുകി. വീണ്ടും കൈ വെള്ളത്തില്‍ പ്രവേശിപ്പിച്ചു ഇരു കൈകളും രണ്ട് പ്രാവശ്യം മുട്ട് വരെ കഴുകി. പിന്നെയും കൈ വെള്ളത്തിലിട്ടു തന്റെ തല മുന്നില്‍ നിന്ന് പിന്നിലേക്കും ശേഷം മുന്നിലേക്കും ഒരു പ്രാവശ്യം തടവി. പിന്നെ അദ്ദേഹത്തിന്റെ ഇരു കാലുകളും കഴുകി."
മറ്റൊരു റിപ്പോര്‍ട്ടില്‍: "തലയുടെ മുന്‍ ഭാഗത്ത് നിന്ന് തുടങ്ങി അദ്ദേഹത്തിന്റെ പിരടി വരെയും പിന്നെ തുടങ്ങിയ സ്ഥലത്തേക്ക് തന്നെ (കൈ) മടക്കുകയും ചെയ്തു" എന്നുണ്ട്.
മറ്റൊരു റിപ്പോര്‍ട്ടില്‍: "ഞങ്ങളുടെ അടുക്കല്‍ റസൂല്‍ ﷺ വരികയും ഞങ്ങള്‍ അദ്ദേഹത്തിന് ചെമ്പ് കൊണ്ടുള്ള ഒരു പാത്രത്തില്‍ വെള്ളം കൊണ്ട് വരികയും ചെയ്തു" എന്നുണ്ട്.
عَنْ عَمْرِو بْنِ يَحْيَى المَازِنِيِّ ، عَنْ أَبِيهِ قَالَ: «شَهِدْتُ عَمْرَو بْنَ أَبِي حَسَنٍ سَأَلَ عَبْدَ اللَّهِ بْنَ زَيْدٍ ﵁ عَنْ وُضُوءِ النَّبِيِّ ﷺ فَدَعَا بِتَوْرٍ مِنْ مَاءٍ، فَتَوَضَّأَ لَهُمْ وُضُوءَ النَّبِيِّ ﷺ: فَأَكْفَأَ عَلَى يَدَيْهِ مِنَ التَّوْرِ، فَغَسَلَ يَدَيْهِ ثَلَاثًا، ثُمَّ أَدْخَلَ يَدَهُ فِي التَّوْرِ، فَمَضْمَضَ وَاسْتَنْشَقَ وَاسْتَنْثَرَ ثَلَاثاً بِثَلَاثِ غَرَفَاتٍ، ثُمَّ أَدْخَلَ يَدَهُ فَغَسَلَ وَجْهَهُ، ثُمَّ أَدْخَلَ يَدَهُ فَغَسَلَ يَدَيْهِ مَرَّتَيْنِ إِلَى المِرْفَقَيْنِ، ثُمَّ أَدْخَلَ يَدَهُ فَمَسَحَ رَأْسَهُ، فَأَقْبَلَ بِهِمَا وَأَدْبَرَ مَرَّةً وَاحِدَةً، ثُمَّ غَسَلَ رِجْلَيْهِ».
وَفِي رِوَايَةٍ: «بَدَأَ بِمُقَدَّمِ رَأْسِهِ، حَتَّى ذَهَبَ بِهِمَا إِلَى قَفَاهُ، ثُمَّ رَدَّهُمَا حَتَّى رَجَعَ إِلَى المَكَانِ الَّذِي بَدَأَ مِنْهُ».
وَفِي رِوَايَةٍ: «أَتَانَا رَسُولُ اللَّهِ ﷺ فَأَخْرَجْنَا لَهُ مَاءً فِي تَوْرٍ مِنْ صُفْرٍ».