ആഇശ ﵂ പറഞ്ഞു:
ഞാനും റസൂല്‍ ﷺ യും വലിയ അശുദ്ധിയിലായിരിക്കെ, ഞങ്ങള്‍ രണ്ട് പേരും ഒരേ പാത്രത്തില്‍ നിന്ന് കുളിക്കുമായിരുന്നു. റസൂല്‍ ﷺ എന്നോട് 'ഇസാർ' (തുണി/മുണ്ട്) ധരിക്കാൻ കൽപ്പിക്കുകയും ഞാനത് ധരിക്കുകയും ചെയ്യും. ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ അവിടുന്ന് ﷺ എന്നെ ആലിംഗനം ചെയ്യാറുണ്ടായിരുന്നു. തിരുമേനി ﷺ ഇഅ്തികാഫില്‍ ആയിരിക്കേ (പള്ളിയില്‍) നിന്ന് അവരുടെ തല എന്നിലേക്ക് പുറത്ത് കാണിക്കും, അപ്പോള്‍ ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ തല കഴുകി കൊടുക്കുകയും ചെയ്യുമായിരുന്നു.
عَنْ عَائِشَةَ ﵂ قَالَتْ: «كُنْتُ أَغْتَسِلُ أَنَا وَالنَّبِيُّ ﷺ مِنْ إِنَاءٍ وَاحِدٍ؛ كِلَانَا جُنُبٌ، وَكَانَ يَأْمُرُنِي فَأَتَّزِرُ، فَيُبَاشِرُنِي وَأَنَا حَائِضٌ، وَكَانَ يُخْرِجُ رَأْسَهُ إِلَيَّ وَهُوَ مُعْتَكِفٌ فَأَغْسِلُهُ وَأَنَا حَائِضٌ» .