മുആദ رحمها الله പറഞ്ഞു:
ഞാന്‍ ആഇശ ﵂ യോട് ചോദിച്ചു: എന്താണ് ആര്‍ത്തവകാരിയുടെ അവസ്ഥ? അവള് നോമ്പ് ഖദാഅ് വീട്ടുന്നു, എന്നാല്‍ നമസ്കാരം ഖദാഅ് വീട്ടുന്നില്ല. അപ്പോള്‍ ആഇശ പറഞ്ഞു: നീ ഹറൂരിയ്യക്കാരി ആണോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഞാന്‍ ഹറൂറിയ്യക്കാരി അല്ല, എന്നാല്‍ ഞാന്‍ ചോദിച്ചതാണ്. അപ്പോള്‍ ആഇശ ﵂ പറഞ്ഞു: ഞങ്ങള്‍ക്ക് അത് (ആര്‍ത്തവം) ബാധിക്കുമായിരുന്നു, അപ്പോള്‍ നോമ്പ് നോറ്റ് വീട്ടാന്‍ ഞങ്ങള്‍ കല്പിക്കപ്പെടുകയും നമസ്കാരം ഖദാഅ് വീട്ടാന്‍ ഞങ്ങള്‍ കല്പിക്കപ്പെടാതിരിക്കുകയും ചെയ്യുമായിരുന്നു.
عَنْ مُعَاذَةَ قَالَتْ: «سَأَلْتُ عَائِشَةَ ﵂ فَقُلْتُ: مَا بَالُ الحَائِضِ تَقْضِي الصَّوْمَ وَلَا تَقْضِي الصَّلَاةَ؟ فَقَالَتْ: أَحَرُورِيَّةٌ أَنْتِ؟ قُلْتُ : لَسْتُ بِحَرُورِيَّةٍ، وَلَكِنِّي أَسْأَلُ، قَالَتْ : كَانَ يُصِيبُنَا ذَلِكِ فَنُؤْمَرُ بِقَضَاءِ الصَّوْمِ، وَلَا نُؤْمَرُ بِقَضَاءِ الصَّلَاةِ» .