അബൂ അംറുശ്ശൈബാനി -അദ്ദേഹത്തിന്റെ പേര്: സഅ്ദു ബ്നു ഇയാസ്- പറഞ്ഞു:
അബ്ദുല്ലാഹി ബ്നു മസ്ഊദ് ﵁ വിന്റെ വീട് ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ഈ വീടിന്റെ ആള് എന്നോട് പറഞ്ഞു: അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടമുള്ള കര്‍മം ഏതാണെന്ന് ഞാന്‍ നബി ﷺ യോട് ചോദിച്ചു. നബി ﷺ പറഞ്ഞു: "നമസ്കാരം അതിന്റെ കൃത്യ സമയത്ത് നിര്‍വ്വഹിക്കലാണ് അത്." ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? നബി ﷺ പറഞ്ഞു: "മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍." ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? നബി ﷺ പറഞ്ഞു: "അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യല്‍." അദ്ദേഹം പറഞ്ഞു: ഈ കാര്യങ്ങള്‍ നബി ﷺ എന്നോട് പറഞ്ഞു, ഞാന്‍ കൂടുതല്‍ ചോദിച്ചിരുന്നെങ്കില്‍ നബി ﷺ എനിക്ക് കൂടുതല്‍ (വിവരങ്ങള്‍) നല്‍കുമായിരുന്നു.
عَنْ أَبِي عَمْرٍو الشَّيْبَانِيِّ - وَاسْمُهُ: سَعْدُ بْنُ إِيَاسٍ - قَالَ: حَدَّثَنِي صَاحِبُ هَذِهِ الدَّارِ - وَأَشَارَ بِيَدِهِ إِلَى دَارِ عَبْدِ اللَّهِ بْنِ مَسْعُودٍ ﵁ - قَالَ: «سَأَلْتُ النَّبِيَّ ﷺ: أَيُّ العَمَلِ أَحَبُّ إِلَى اللَّهِ ؟ قَالَ: الصَّلَاةُ عَلَى وَقْتِهَا، قُلْتُ: ثُمَّ أَيٌّ؟ قَالَ: بِرُّ الوَالِدَيْنِ، قُلْتُ: ثُمَّ أَيٌّ؟ قَالَ: الجِهَادُ فِي سَبِيلِ اللَّهِ، قَالَ : حَدَّثَنِي بِهِنَّ رَسُولُ اللَّهِ ﷺ، وَلَوِ اسْتَزَدْتُهُ لَزَادَنِي» .