ആഇശ ﵂ പറഞ്ഞു:
റസൂല്‍ ﷺ ഫജ്ര്‍ നമസ്കാരം നിര്‍വ്വഹിക്കുമായിരുന്നു, അപ്പോള്‍ വിശ്വാസികളില്‍ പെട്ട വനിതകള്‍ അവരുടെ വസ്ത്രങ്ങള്‍ കൊണ്ട് അവരുടെ തലയും ശരീരവും മൂടിക്കൊണ്ട് റസൂല്‍ ﷺ യോടൊപ്പം (ഫജ്ര്‍ നമസ്കാരത്തിന്) സാക്ഷികളാകുമായിരുന്നു. പിന്നെ അവര്‍ അവരുടെ വീടുകളിലേക്ക് പുറപ്പെടും, മങ്ങിയ ഇരുട്ട് കാരണം അവരെ ഒരാളും തിരിച്ചറിയുമായിരുന്നില്ല.
عَنْ عَائِشَةَ ﵂ قَالَتْ: «لَقَدْ كَانَ رَسُولُ اللَّهِ ﷺ يُصَلِّي الفَجْرَ، فَيَشْهَدُ مَعَهُ نِسَاءٌ مِنَ المُؤْمِنَاتِ مُتَلَفِّعَاتٍ بِمُرُوطِهِنَّ، ثُمَّ يَرْجِعْنَ إِلَى بُيُوتِهِنَّ مَا يَعْرِفُهُنَّ أَحَدٌ مِنَ الغَلَسِ».