ജാബിറു ബ്നു അബ്ദില്ല رضي الله عنهما പറഞ്ഞു:
നബി ﷺ ദുഹ്ര്‍ നമസ്കാരം കടുത്ത ചൂട് ഉള്ള സമയത്ത് നിർവഹിക്കാറുണ്ടായിരുന്നു. അസ്വ്'ര്‍ നമസ്കാരം സൂര്യൻ തെളിഞ്ഞുനിൽക്കുന്ന സമയത്തും, മഗ്രിബ് നമസ്കാരം സൂര്യൻ അസ്തമിച്ച ഉടനെയും നിർവഹിച്ചിരുന്നു. ഇശാഅ് നമസ്കാരം ചിലപ്പോൾ ആളുകള്‍ വേഗം എത്തിയാല്‍ നേരത്തെയും ആളുകള്‍ സാവകാശം വന്നാല്‍ വൈകിച്ചും നിര്‍വ്വഹിക്കുമായിരുന്നു. ഫജ്റ് (പ്രഭാത) നമസ്കാരം നബി ﷺ ഇരുളും വെളിച്ചവും കൂടിക്കലരുന്ന ആദ്യ സമയത്ത് നിർവഹിച്ചിരുന്നു.
عَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄ قَالَ: «كَانَ النَّبِيُّ ﷺ يُصَلِّي الظُّهْرَ بِالهَاجِرَةِ ، وَالعَصْرَ وَالشَّمْسُ نَقِيَّةٌ، وَالمَغْرِبَ إِذَا وَجَبَتْ ، وَالعِشَاءَ أَحْيَانًا وَأَحْيَانًا؛ إِذَا رَآهُمُ اجْتَمَعُوا عَجَّلَ، وَإِذَا رَآهُمْ أَبْطَؤُوا أَخَّرَ، وَالصُّبْحَ كَانَ النَّبِيُّ ﷺ يُصَلِّيهَا بِغَلَسٍ» .