അബുല്‍ മിന്ഹാല് സയ്യാറുബ്നു സലാമ ﵀ പറഞ്ഞു:
ഞാനും എന്റെ പിതാവും അബൂ ബര്‍സ അല്‍ അസ്'ലമി ﵁ വിന്റെ അടുക്കലേക്ക് വന്നു. അപ്പോള്‍ അദ്ദേഹത്തോട് എന്റെ പിതാവ് പറഞ്ഞു: നബി ﷺ എങ്ങനെയായിരുന്നു നിര്‍ബന്ധ നമസ്കാരം നിര്‍വ്വഹിച്ചിരുന്നത്? അപ്പോള്‍ അബൂ ബര്‍സ ﵁ പറഞ്ഞു: സൂര്യന് മധ്യത്തില്‍ നിന്ന് നീങ്ങുന്ന സന്ദര്‍ഭത്തില്‍ നിങ്ങള്‍ അല്ഊലാ (ഒന്നാമത്തെ നമസ്കാരം) എന്ന് വിളിക്കുന്നതായ അത്, ഹജീര്‍ (ചൂട് കഠിനമായ) സമയത്ത് നബി ﷺ അത് നിര്‍വ്വഹിക്കുമായിരുന്നു. പിന്നെ അസ്വര്‍ നമസ്കാരം നിര്‍വ്വഹിക്കുമായിരുന്നു. പിന്നെ ഞങ്ങളില്‍ ഒരാള്‍ മദീനയുടെ അങ്ങേയറ്റത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് മടങ്ങും, അപ്പോള്‍ സൂര്യന് ജീവസുറ്റ (തെളിഞ്ഞതും ചൂടുള്ളതുമായ) അവസ്ഥയില്‍ ആയിരിക്കും. സയ്യാറു ബ്നു സലാമ ﵀ പറഞ്ഞു: മഗ്'രിബ് നമസ്കാരത്തിന്റെ വിഷയത്തില്‍ പറഞ്ഞതിനെ കുറിച്ച് ഞാന്‍ മറന്നു പോയി. നിങ്ങള്‍ العَتمَة എന്ന് വിളിക്കുന്നതായ ഇശാഅ് നമസ്കാരം പിന്തിപ്പിക്കല് സുന്നത്താക്കപ്പെട്ടിരുന്നു. ഇശാഇന് മുമ്പ് ഉറങ്ങലും അതിനു ശേഷം സംസാരവും നബി ﷺ വെറുത്തിരുന്നു. ഒരാള്‍ തന്റെ ഒപ്പമിരിക്കുന്ന ആളെ തിരിച്ചറിയുന്ന സന്ദര്‍ഭത്തില്‍ ഫജ്ര്‍ നമസ്കാരത്തില്‍ നിന്ന് നബി ﷺ പിരിയുമായിരുന്നു. നബി ﷺ (അതില്‍) അറുപത് മുതല്‍ നൂറ് വരെ (ആയത്തുകള്‍) പാരായണം ചെയ്യുമായിരുന്നു.
عَنْ أَبِي المِنْهَالِ سَيَّارِ بْنِ سَلَامَةَ قَالَ: «دَخَلْتُ أَنَا وَأَبِي عَلَى أَبِي بَرْزَةَ الأَسْلَمِيِّ ﵁، فَقَالَ لَهُ أَبِي: كَيْفَ كَانَ رَسُولُ اللَّهِ ﷺ يُصَلِّي المَكْتُوبَةَ؟ فَقَالَ : كَانَ يُصَلِّي الهَجِيرَ - الَّتِي تَدْعُونَهَا الأُولَى - حِينَ تَدْحَضُ الشَّمْسُ، وَيُصَلِّي العَصْرَ، ثُمَّ يَرْجِعُ أَحَدُنَا إِلَى رَحْلِهِ فِي أَقْصَى المَدِينَةِ وَالشَّمْسُ حَيَّةٌ، وَنَسِيتُ مَا قَالَ فِي المَغْرِبِ، وَكَانَ يَسْتَحِبُّ أَنْ يُؤَخِّرَ مِنَ العِشَاءِ - الَّتِي تَدْعُونَهَا العَتَمَةَ -، وَكَانَ يَكْرَهُ النَّوْمَ قَبْلَهَا وَالحَدِيثَ بَعْدَهَا، وَكَانَ يَنْفَتِلُ مِنْ صَلَاةِ الغَدَاةِ حِينَ يَعْرِفُ الرَّجُلُ جَلِيسَهُ، وَيَقْرَأُ بِالسِّتِّينَ إِلَى المِئَةِ» .