അലി ﵁ നിവേദനം.
ഖന്ദക്വ് ദിവസത്തില്‍ നബി ﷺ പറഞ്ഞു: "അസ്വര്‍ നമ്സകാരത്തില്‍ നിന്ന് സൂര്യന് അസ്തമിക്കുന്നത് വരെ അവര്‍ ഞങ്ങളെ വ്യാപൃതരാക്കിയിരിക്കുന്നതിനാല് അല്ലാഹു അവരുടെ ക്വബ്റുകളിലും വീടുകളിലും തീ നിറക്കട്ടെ."
ഇമാം മുസ്ലിമിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: "വുസ്ത്വാ നമസ്കാരത്തില്‍ നിന്ന് - അസ്വര്‍ നമസ്കാരത്തില്‍ നിന്ന് - അവര്‍ ഞങ്ങളെ വ്യാപൃതരാക്കിയിരിക്കുന്നു." പിന്നെ അത് മഗ്'രിബിനും ഇശാഇനും ഇടയില്‍ നമസ്കരിച്ചു.
അബ്ദുല്ലാഹി ബ്നു മസ്ഊദ് ﵁ പറഞ്ഞു: സൂര്യന് ചുവക്കുന്നത് വരെ അല്ലെങ്കില്‍ മഞ്ഞ നിറം ആകുന്നത് വരെ അസ്വര്‍ നമക്സാരത്തില് നിന്ന് മുശ്'രിക്കുകള്‍ റസൂല്‍ ﷺ യെ തടഞ്ഞു വെച്ചു, അപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: "വുസ്ത്വാ നമസ്കാരത്തില്‍ നിന്ന് അഥവാ അസ്വര്‍ നമസ്കാരത്തില്‍ നിന്ന് അവര്‍ ഞങ്ങളെ വ്യാപൃതരാക്കി, ആയതിനാല്‍ അല്ലാഹു അവരുടെ വയറുകളിലും ക്വബ്'റുകളിലും തീ നിറക്കട്ടെ, അല്ലെങ്കില്‍ അല്ലാഹു അവരുടെ ഉള്ളുകളിലും ക്വബ്'റുകളിലും തീ ആളിപ്പടര്ത്തട്ടെ."
عَنْ عَلِيِّ بْنِ أَبِي طَالِبٍ ﵁ أَنَّ النَّبِيَّ ﷺ قَالَ - يَوْمَ الخَنْدَقِ -: «مَلَأَ اللَّهُ قُبُورَهُمْ وَبُيُوتَهُمْ نَارًا؛ كَمَا شَغَلُونَا عَنِ الصَّلَاةِ الوُسْطَى حَتَّى غَابَتِ الشَّمْسُ» .
وَفِي لَفْظٍ لِمُسْلِمٍ: «شَغَلُونَا عَنِ الصَّلَاةِ الوُسْطَى - صَلَاةِ العَصْرِ - ثُمَّ صَلَّاهَا بَيْنَ المَغْرِبِ وَالعِشَاءِ».
وَلَهُ عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه قَالَ: «حَبَسَ المُشْرِكُونَ رَسُولَ اللَّهِ صلى الله عليه وسلم عَنْ صَلَاةِ العَصْرِ حَتَّى احْمَرَّتِ الشَّمْسُ أَوِ اصْفَرَّتْ؛ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: شَغَلُونَا عَنِ الصَّلَاةِ الوُسْطَى - صَلَاةِ العَصْرِ -؛ مَلَأَ اللَّهُ أَجْوَافَهُمْ وَقُبُورَهُمْ نَاراً - أَوْ حَشَا اللَّهُ أَجْوَافَهُمْ وَقُبُورَهُمْ نَاراً -».