അബ്ദുല്ലാഹി ബ്നു അബ്ബാസ് ﵄ പറഞ്ഞു:
ഒരിക്കല്‍ നബി ﷺ ഇശാഅ് നമസ്കാരം രാത്രി ഇരുളടഞ്ഞ സമയത്തേക്ക് (അവസാന സമയത്തേക്ക്) പിന്തിപ്പിച്ചു, അപ്പോള്‍ ഉമര്‍ ﵁ (പള്ളിയിലേക്ക്) പുറപ്പെട്ടു, അദ്ദേഹം പറഞ്ഞു: റസൂലേ... നമസ്കാരം..., സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി. അപ്പോള്‍ തലയില്‍ നിന്ന് വെള്ളം ഉറ്റിക്കൊണ്ട് റസൂല്‍ ﷺ നമസ്കാരത്തിന് പുറപ്പെട്ടു, എന്നിട്ട് പറഞ്ഞു: "എന്റെ ഉമ്മത്തിന് -അല്ലെങ്കില്‍ ജനങ്ങള്‍ക്ക്- പ്രയാസമാകുമായിരുന്നില്ലെങ്കില്‍ ഈ നമസ്കാരം (ഇശാഅ്) ഈ സമയത്ത് നിര്‍വ്വഹിക്കാന്‍ ഞാന്‍ കല്പിക്കുമായിരുന്നു."
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ : «أَعْتَمَ النَّبِيُّ ﷺ بِالعِشَاءِ ، فَخَرَجَ عُمَرُ فَقَالَ: الصَّلَاةَ يَا رَسُولَ اللَّهِ! رَقَدَ النِّسَاءُ وَالصِّبْيَانُ، فَخَرَجَ وَرَأْسُهُ يَقْطُرُ يَقُولُ: لَوْلَا أَنْ أَشُقَّ عَلَى أُمَّتِي - أَوْ عَلَى النَّاسِ - لَأَمَرْتُهُمْ بِهَذِهِ الصَّلَاةِ هَذِهِ السَّاعَةَ».