ജാബിറു ബ്നു അബ്ദില്ല ﵄ പറഞ്ഞു:
നിശ്ചയം ഖന്ദക്വ് (യുദ്ധ) ദിനത്തില്‍ സൂര്യന് അസ്തമിച്ചതിന് ശേഷം ക്വുറൈശി സത്യനിഷേധികളെ ശകാരിച്ച് കൊണ്ട് ഉമര്‍ ﵁ വന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ.. സൂര്യന് അസ്തമിക്കാറായതിന് ശേഷമല്ലാതെ അസ്വര്‍ നമസ്കരിക്കാന്‍ എനിക്കായില്ല. അപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞാനും അത് നമസ്കരിച്ചിട്ടില്ല. ജാബിര്‍ ﵄ പറഞ്ഞു: ഞങ്ങള്‍ ബത്ഹാനിലേക്ക് നിന്നു, റസൂല്‍ ﷺ നമസ്കാരത്തിന് വുദൂഅ' ചെയ്തു, ഞങ്ങളും അതിന് വുദൂഅ' ചെയ്തു. സൂര്യന് അസ്തമിച്ചതിനു ശേഷം അസ്വര്‍ നമസ്കരിക്കുകയും അതിന് ശേഷം മഗ്'രിബ് നമസ്കരിക്കുകയും ചെയ്തു.
عَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄: «أَنَّ عُمَرَ بْنَ الخَطَّابِ ﵁ جَاءَ يَوْمَ الخَنْدَقِ بَعْدَمَا غَرَبَتِ الشَّمْسُ، فَجَعَلَ يَسُبُّ كُفَّارَ قُرَيْشٍ، وَيَقُولُ : يَا رَسُولَ اللَّهِ! مَا كِدْتُ أُصَلِّي العَصْرَ حَتَّى كَادَتِ الشَّمْسُ تَغْرُبُ، فَقَالَ النَّبِيُّ ﷺ: وَاللَّهِ مَا صَلَّيْتُهَا! قَالَ: فَقُمْنَا إِلَى بُطْحَانَ ، فَتَوَضَّأَ لِلصَّلَاةِ وَتَوَضَّأْنَا لَهَا ، فَصَلَّى العَصْرَ بَعْدَمَا غَرَبَتِ الشَّمْسُ، ثُمَّ صَلَّى بَعْدَهَا المَغْرِبَ » .