ഇബ്നു ഉമര്‍ ﵄ നിവേദനം:
റസൂല്‍ ﷺ തന്റെ വാഹനപ്പുറത്ത് വെച്ച് തന്റെ മുഖം നില്ക്കുന്ന ഭാഗത്തേക്ക് (തിരിഞ്ഞ്) നമസ്കരിക്കാറുണ്ടായിരുന്നു. റസൂല്‍ ﷺ തന്റെ തല കൊണ്ട് ആംഗ്യം കാണിക്കുമായിരുന്നു.
ഇബ്നു ഉമര്‍ ﵄ യും അത് ചെയ്യുമായിരുന്നു.
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം (റസൂല്‍ ﷺ തന്റെ ഒട്ടകപ്പുറത്ത് ഇരുന്നു കൊണ്ട് വിത്ര്‍ നമസ്കരിക്കുമായിരുന്നു.
ഇമാം മുസ്ലിം رحمه الله വിന്റെ റിപ്പോര്‍ട്ടില്‍ (റസൂല്‍ ﷺ അതിന് പുറത്ത് (വാഹനപ്പുറത്ത്) വെച്ച് നിര്‍ബന്ധ നമസ്കാരങ്ങള്‍ നിര്വ്വഹിക്കുമായിരുന്നില്ല).
ഇമാം ബുഖാരി رحمه الله യുടെ റിപ്പോര്‍ട്ടില്‍ (നിര്‍ബന്ധ നമസ്കാരങ്ങള്‍ ഒഴികെ) എന്നുമുണ്ട്.
يُسبِّحُ: يُصلَّي. നമസ്കരിക്കും
يومىءُ برأْسِه: يشيرُ برأْسِه. തല കൊണ്ട് ആംഗ്യം കാണിക്കും
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄: «أَنَّ رَسُولَ اللَّهِ ﷺ كَانَ يُسَبِّحُ عَلَى ظَهْرِ رَاحِلَتِهِ حَيْثُ كَانَ وَجْهُهُ، يُومِئُ بِرَأْسِهِ، وَكَانَ ابْنُ عُمَرَ ﵄ يَفْعَلُهُ» . وَفِي رِوَايَةٍ: «كَانَ يُوتِرُ عَلَى بَعِيرِهِ» . وَلِمُسْلِمٍ : «غَيْرَ أَنَّهُ لَا يُصَلِّي عَلَيْهَا المَكْتُوبَةَ». وَلِلْبُخَارِيِّ : «إِلَّا الفَرَائِضَ».