അബ്ദുല്ലാഹി ബ്നു ഉമര്‍ ﵄ പറഞ്ഞു:
ജനങ്ങള്‍ ക്വുബാഇല്‍ സ്വുബ്ഹി നമസ്കാരത്തിലായിരിക്കേ അവരുടെ അടുക്കല്‍ ഒരാള്‍ വന്നു, എന്നിട്ട് പറഞ്ഞു: നിശ്ചയം ഈ രാത്രിയില്‍ നബി ﷺ യുടെ മേല്‍ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെടുകയും ഖിബ്ലക്ക് നേരെ മുന്നിടാന്‍ കല്പിക്കപ്പെട്ടിട്ടുമുണ്ട്. ആയതിനാല്‍ നിങ്ങള്‍ അതിലേക്ക് മുന്നിടുക. അവരുടെ മുഖങ്ങള്‍ ശാമിലേക്ക് (തിരിഞ്ഞത്) ആയിരുന്നു. അങ്ങനെ അവര്‍ കഅ'ബയിലേക്ക് തിരിഞ്ഞു.
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ: «بَيْنَمَا النَّاسُ بِقُبَاءٍ فِي صَلاةِ الصُّبْحِ إذْ جَاءَهُمْ آتٍ ، فَقَالَ: إنَّ النَّبِيَّ - ﷺ - قَدْ أُنْزِلَ عَلَيْهِ اللَّيْلَةَ قُرْآنٌ ، وَقَدْ أُمِرَ أَنْ يَسْتَقْبِلَ الْقِبْلَةَ ، فَاسْتَقْبِلُوهَا. وَكَانَتْ وُجُوهُهُمْ إلَى الشَّامِ ، فَاسْتَدَارُوا إلَى الْكَعْبَةِ»