അനസു ബ്നു സീരീന് رحمه الله പറഞ്ഞു:
അനസു ബ്നു മാലിക് رضي الله عنه ശാമില്‍ നിന്ന് വരുന്ന വേളയില്‍ ഞങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചു, അദ്ദേഹത്തെ "ഐന്‍ തംര്‍" എന്ന സ്ഥലത്ത് വെച്ച് ഞങ്ങള്‍ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം കഴുതപ്പുറത്ത് വെച്ച് നമസ്കരിക്കുകയായിരുന്നു. (ആ സമയം) അദ്ദേഹത്തിന്റെ മുഖം ഈ വശത്തേക്ക് -ഖിബ്ലയുടെ ഇടത് ഭാഗത്തേക്ക്- ആയിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: താങ്കള്‍ ഖിബ്ലയിലേക്ക് അല്ലാതെ നമസ്കരിക്കുന്നതാണല്ലോ ഞാന്‍ കണ്ടത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇപ്രകാരം റസൂല്‍ ﷺ ചെയ്യുന്നതായി ഞാന്‍ കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഞാനും അത് ചെയ്യുമായിരുന്നില്ല.
عَنْ أَنَسِ بْنِ سِيرِينَ قَالَ: «اسْتَقْبَلْنَا أَنَسًا ﵁ حِينَ قَدِمَ مِنَ الشَّامِ، فَلَقِينَاهُ بِعَيْنِ التَّمْرِ ، فَرَأَيْتُهُ يُصَلِّي عَلَى حِمَارٍ وَوَجْهُهُ مِنْ ذَا الجَانِبِ - يَعْنِي: عَنْ يَسَارِ القِبْلَةِ -، فَقُلْتُ: رَأَيْتُكَ تُصَلِّي لِغَيْرِ القِبْلَةِ! فَقَالَ: لَوْلَا أَنِّي رَأَيْتُ رَسُولَ اللَّهِ ﷺ يَفْعَلُهُ لَمْ أَفْعَلْهُ » .