നുഅ'മാനു ബ്നു ബഷീര്‍ ﵄ നിവേദനം. റസൂല്‍ ﷺ പറയുന്നതായി ഞാന്‍ കേട്ടു.
'നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള് ശരിപ്പെടുത്തുക തന്നെ ചെയ്യുക, ഇല്ലെങ്കില്‍ പിശാച് നിങ്ങളുടെ മുഖങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുക തന്നെ ചെയ്യും.
ഇമാം മുസ്ലിം رحمه الله യുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: റസൂല്‍ ﷺ ഞങ്ങളുടെ സ്വഫ്ഫുകള് ശരിപ്പെടുത്തുകയായിരുന്നു, അമ്പുകള്‍ നിരയായി വെക്കുന്നത് പോലെ അത് ശരിയാക്കുമായിരുന്നു. ഞങ്ങള്‍ക്ക് അതിനെ കുറിച്ച് (സ്വഫ്ഫ് ശരിയാക്കുന്നതിനെ കുറിച്ച്) നന്നായി മനസ്സിലായി എന്ന് റസൂല്‍ ﷺ കാണുന്നത് വരെ അങ്ങനെ ചെയ്തിരുന്നു. അങ്ങനെ ഒരു ദിവസം റസൂല്‍ ﷺ പുറപ്പെട്ടു (നമസ്കാരത്തിനായി) വന്നു നിന്നു, തക്ബീര്‍ ചൊല്ലി (നമസ്കാരം തുടങ്ങാന്‍) ആയപ്പോള്‍, ഒരാള്‍ തന്റെ നെഞ്ച് വെളിവാക്കി (സ്വഫ്ഫില്‍ മുന്നിട്ട് നില്ക്കുന്നതായി) റസൂല്‍ ﷺ കണ്ടു. അപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: 'അല്ലാഹുവിന്റെ അടിമകളേ... നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള് ശരിപ്പെടുത്തുക, ഇല്ലെങ്കില്‍ പിശാച് നിങ്ങളുടെ മുഖങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക തന്നെ ചെയ്യും'.
عَنِ النُّعْمَانِ بْنِ بَشِيرٍ ﵄ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ وُجُوهِكُمْ » . وَلِمُسْلِمٍ : «كَانَ رَسُولُ اللَّهِ ﷺ يُسَوِّي صُفُوفَنَا؛ حَتَّى كَأَنَّمَا يُسَوِّي بِهَا القِدَاحَ ، حَتَّى رَأَى أَنْ قَدْ عَقَلْنَا ، ثُمَّ خَرَجَ يَوْمًا، فَقَامَ، حَتَّى إذَا كَادَ أَنْ يُكَبِّرَ، فَرَأَى رَجُلاً بَادِياً صَدْرُهُ، فَقَالَ: عِبَادَ اللَّهِ، لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ وُجُوهِكُمْ»