അനസു ബ്നു മാലിക് ﵁ നിവേദനം.
അനസ് ﵁ വിന്റെ വലിയുമ്മ 'മുലൈക' അവരുണ്ടാക്കിയ ഭക്ഷണത്തിലേക്ക് റസൂല്‍ ﷺ യെ ക്ഷണിച്ചു, അങ്ങനെ റസൂല്‍ ﷺ അതില്‍ നിന്ന് ഭക്ഷിച്ചു. എന്നിട്ട് പറഞ്ഞു: നിങ്ങള്‍ എഴുന്നേല്ക്കൂ.. ഞാന്‍ നിങ്ങള്‍ക്ക് (ഇമാം ആയി) നമസ്കരിക്കട്ടെയോ? അനസ് ﵁ പറഞ്ഞു: അപ്പോള്‍ ഞാന്‍ ഞങ്ങളുടെ ഒരു പായ എടുക്കാന്‍ നിന്നു, അത് ഉപയോഗം കൊണ്ട് കറുത്ത് പോയിരുന്നു. അങ്ങനെ ഞാന്‍ അതില്‍ വെള്ളം കുടഞ്ഞ് (വൃത്തിയാക്കി). അങ്ങനെ റസൂല്‍ ﷺ എഴുന്നേല്ക്കുകയും ഞാനും ഒരു അനാഥ കുട്ടിയും റസൂല്‍ ﷺ യുടെ പിറകിലും പ്രായമായവര്‍ നിങ്ങളുടെ പിന്നിലും അണിയായി നിന്നു. റസൂല്‍ ﷺ ഞങ്ങള്‍ക്കായി രണ്ട് റക്അ'ത്ത് നമസ്കരിക്കുകയും പിന്നെ പിരിഞ്ഞു പോവുകയും ചെയ്തു.
ഇമാം മുസ്ലിം ﵀ യുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: നിശ്ചയം റസൂല്‍ ﷺ അദ്ദേഹത്തിന്റെയും (അനസ് ﵁ വിന്റെയും) അദ്ദേഹത്തിന്റെ ഉമ്മയുടെയും കൂടെ നമസ്കരിച്ചു. എന്നെ റസൂല്‍ ﷺ യുടെ വലത് ഭാഗത്തും സ്ത്രീയെ ഞങ്ങളുടെ പിറകിലും റസൂല്‍ ﷺ നിര്‍ത്തി.
اليتيمُ: ضُميرة جدُّ حسين بن عبد اللهِ بن ضميرة.
عَنْ أَنَسِ بْنِ مَالِكٍ ﵁: «أَنَّ جَدَّتَهُ مُلَيْكَةَ دَعَتْ رَسُولَ اللَّهِ ﷺ لِطَعَامٍ صَنَعَتْهُ، فَأَكَلَ مِنْهُ ، ثُمَّ قَالَ: قُومُوا فَلأُصَلِّيَ لَكُمْ؟ قَالَ أَنَسٌ: فَقُمْتُ إلَى حَصِيرٍ لَنَا قَدْ اسْوَدَّ مِنْ طُولِ مَا لُبِسَ ، فَنَضَحْتُهُ بِمَاءٍ ، فَقَامَ عَلَيْهِ رَسُولُ اللَّه ﷺ وَصَفَفْتُ أَنَا وَالْيَتِيمُ وَرَاءَهُ ، وَالْعَجُوزُ مِنْ وَرَائِنَا. فَصَلَّى لَنَا رَكْعَتَيْنِ ، ثُمَّ انْصَرَفَ»