അബ്ദുല്ലാഹി ബ്നു അബ്ബാസ് ﵄ പറഞ്ഞു:
ഞാന്‍ എന്റെ മാതൃ സഹോദരിയായ മൈമൂന യുടെ അടുക്കല്‍ രാത്രി താമസിച്ചു. അപ്പോള്‍ നബി ﷺ രാത്രി നമസ്കാരത്തിനായി എഴുന്നേറ്റു, ഞാന്‍ അദ്ദേഹത്തിന്റെ ഇടത് ഭാഗത്തായി നില്‍ക്കുകയും ചെയ്തു. അപ്പോള്‍ നബി ﷺ എന്റെ തലയില്‍ പിടിച്ച് എന്നെ അവരുടെ വലത് ഭാഗത്തേക്ക് നിര്‍ത്തി.
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «بِتُّ عِنْدَ خَالَتِي مَيْمُونَةَ ﵂؛ فَقَامَ النَّبِيُّ ﷺ يُصَلِّي مِنَ اللَّيْلِ، فَقُمْتُ عَنْ يَسَارِهِ، فَأَخَذَ بِرَأْسِي فَأَقَامَنِي عَنْ يَمِينِهِ» .