അബൂ ഹുറൈറ ﵁ നിവേദനം. നബി ﷺ പറഞ്ഞു:
പിന്തുടരപ്പെടാന് വേണ്ടിയാണ് ഇമാം ചുമതലയാക്കപ്പെട്ടത്. ഇമാമിനോട് നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. അദ്ദേഹം തക്ബീര്‍ ചൊല്ലിയാല്‍ നിങ്ങളും തക്ബീര്‍ ചൊല്ലുക. അദ്ദേഹം റുകൂഅ' ചെയ്താല്‍ നിങ്ങളും റുകൂഅ' ചെയ്യുക. അദ്ദേഹം سَمِعَ اللَّهُ لِمَنْ حَمِدَه (അല്ലാഹുവിനെ സ്തുതിക്കുന്നവരെ അല്ലാഹു കേട്ടിരിക്കുന്നു) എന്ന് പറഞ്ഞാല്‍ നിങ്ങള്‍ رَبَّنَا وَلَكَ الْحَمْدُ (ഞങ്ങളുടെ റബ്ബേ.. നിനക്കാണ് സര്‍വ്വ സ്തുതിയും) എന്ന് പറയുക. അദ്ദേഹം സുജൂദ് ചെയ്താല്‍ നിങ്ങളും സുജൂദ് ചെയ്യുക. അദ്ദേഹം ഇരുന്ന് നമസ്കരിച്ചാല്‍ നിങ്ങള്‍ എല്ലാവരും ഇരുന്ന് നമസ്കരിക്കുക.
عَنْ أَبِي هُرَيْرَةَ ﵁، عَنِ النَّبِيِّ ﷺ قَالَ: «إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ؛ فَلَا تَخْتَلِفُوا عَلَيْهِ؛ فَإِذَا كَبَّرَ فَكَبِّرُوا، وَإِذَا رَكَعَ فَارْكَعُوا ، وَإِذَا قَالَ: سَمِعَ اللَّهُ لِمَنْ حَمِدَهُ؛ فَقُولُوا: رَبَّنَا وَلَكَ الحَمْدُ، وَإِذَا سَجَدَ فَاسْجُدُوا، وَإِذَا صَلَّى جَالِسًا فَصَلُّوا جُلُوسًا أَجْمَعُونَ» .