ആഇശ ﵂ നിവേദനം ചെയ്തിരിക്കുന്നു. അവര്‍ പറഞ്ഞു:
റസൂല്‍ ﷺ രോഗിയായിരിക്കെ അവരുടെ വീട്ടില്‍ വെച്ച് ഇരുന്ന് നമസ്കരിച്ചു, അവരുടെ പിറകില്‍ കുറച്ച് ആളുകള്‍ നിന്ന് നമസ്കരിക്കുകയും ചെയ്തു. അപ്പോള്‍ റസൂല്‍ ﷺ അവരോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. നമസ്കാരത്തില്‍ നിന്ന് പിരിഞ്ഞപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: നിശ്ചയം ഇമാം നിശ്ചയിക്കപ്പെട്ടത് അദ്ദേഹം പിന്തുടരപ്പെടാന് വേണ്ടിയാണ്. അദ്ദേഹം റുകൂഅ' ചെയ്താല്‍ നിങ്ങളും റുകൂഅ' ചെയ്യുക, അദ്ദേഹം (റുകൂഇല്‍) നിന്നും ഉയര്‍ന്നാല്‍ നിങ്ങളും ഉയരുക, അദ്ദേഹം سَمِعَ اللَّهُ لِمَنْ حَمِدَهُ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ رَبَّنَا لَكَ الْحَمْدُ എന്ന് പറയുക. അദ്ദേഹം ഇരുന്ന് നമസ്കരിച്ചാല്‍ നിങ്ങള്‍ എല്ലാവരും ഇരുന്ന് നമസ്കരിക്കുകയും ചെയ്യുക.
عَنْ عَائِشَةَ ﵂ قَالَتْ: «صَلَّى رَسُولُ اللَّهِ ﷺ فِي بَيْتِهِ وَهُوَ شَاكٍ، فَصَلَّى جَالِسًا وَصَلَّى وَرَاءَهُ قَوْمٌ قِيَامًا، فَأَشَارَ إِلَيْهِمْ: أَنْ اجْلِسُوا لَمَّا انْصَرَفَ قَالَ إنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ، فَإِذَا رَكَعَ فَارْكَعُوا، وَإِذَا رَفَعَ فَارْفَعُوا، وَإِذَا قَالَ: سَمِعَ اللَّهُ لِمَنْ حَمِدَهُ فَقُولُوا: رَبَّنَا لَكَ الْحَمْدُ، وَإِذَا صَلَّى جَالِساً فَصَلُّوا جُلُوساً أَجْمَعُونَ»