അബ്ദുല്ലാഹി ബ്നു യസീദുല്‍ ഖിത്വ്'മി അല്‍ അന്‍സ്വാരി പറഞ്ഞു.
അല്‍ ബറാഉ ബ്നു ആസിബ് ﵁ (അദ്ദേഹം കളവ് പറയുന്നവനല്ല) പറഞ്ഞു: റസൂല്‍ ﷺ "سَمِعَ اللَّهُ لِمَنْ حَمِدَهُ" എന്ന് പറഞ്ഞു കഴിഞ്ഞാല്‍, റസൂല്‍ ﷺ സുജൂദ് ചെയ്യുന്നത് വരെ ഞങ്ങളില്‍ ഒരാളും (സുജൂദ് ചെയ്യാനായി) അവന്റെ മുതുക് വളക്കുമായിരുന്നില്ല. അതിനു ശേഷം (റസൂല്‍ ﷺ സുജൂദ് ചെയ്ത് കഴിഞ്ഞ ശേഷം) ഞങ്ങള്‍ സുജൂദിലേക്ക് പോകും.
عَنْ عَبْدِ اللَّهِ بْنِ يَزِيدَ الخَطْمِيِّ الأَنْصَارِيِّ قَالَ: «حَدَّثَنِي البَرَاءُ ﵁ - وَهُوَ غَيْرُ كَذُوبٍ - قَالَ: كَانَ رَسُولُ اللَّهِ ﷺ إِذَا قَالَ: سَمِعَ اللَّهُ لِمَنْ حَمِدَهُ، لَمْ يَحْنِ أَحَدٌ مِنَّا ظَهْرَهُ حَتَّى يَقَعَ رَسُولُ اللَّهِ ﷺ سَاجِدًا، ثُمَّ نَقَعُ سُجُودًا بَعْدَهُ » .