അബൂ മസ്ഊദ് അല്‍അന്‍സ്വാരി ﵁ പറഞ്ഞു:
ഒരാള്‍ റസൂല്‍ ﷺ യുടെ അടുക്കലേക്ക് വന്നു പറഞ്ഞു: ഇന്ന വ്യക്തി ഞങ്ങളെയും കൊണ്ട് (നമസ്കാരം) ദീര്‍ഘിപ്പിക്കുന്നതിനാല്‍ ഞാന്‍ സ്വുബ്ഹി നമസ്കാരത്തിന് വൈകി വരേണ്ട അവസ്ഥ ഉണ്ടാകുന്നു. അബൂമസ്ഊദ് ﵁ പറഞ്ഞു: അപ്പോൾ അന്ന് നബി ﷺ കോപിച്ചതിനേക്കാൾ ശക്തമായി ഒരു ഉപദേശത്തിലും അദ്ദേഹം കോപിക്കുന്നത് ഞാൻ തീരെ കണ്ടിട്ടില്ല. നബി ﷺ പറഞ്ഞു: അല്ലയോ ജനങ്ങളെ.. നിങ്ങളില്‍ (ആളുകളെ) അകറ്റുന്നവര്‍ ഉണ്ട്, നിങ്ങളില്‍ ആര് ആളുകള്‍ക്ക് ഇമാമായി നില്ക്കുന്നുവോ അവന് (നമസ്കാരം) ചുരുക്കണം, നിശ്ചയം അവന്റെ പിന്നില്‍ വലിയവരും (പ്രായമായവരും), ദുര്‍ബലനും, അത്യാവശ്യങ്ങള്‍ ഉള്ളവരുമൊക്കെയുണ്ടാകും.
عَنْ أَبِي مَسْعُودٍ الأَنْصَارِيِّ ﵁ قَالَ: «جَاءَ رَجُلٌ إِلَى رَسُولِ اللَّهِ ﷺ فَقَالَ: إِنِّي لَأَتَأَخَّرُ عَنْ صَلَاةِ الصُّبْحِ مِنْ أَجْلِ فُلَانٍ مِمَّا يُطِيلُ بِنَا ، فَمَا رَأَيْتُ النَّبِيَّ ﷺ غَضِبَ فِي مَوْعِظَةٍ قَطُّ أَشَدَّ مِمَّا غَضِبَ يَوْمَئِذٍ ، فَقَالَ: يَا أَيُّهَا النَّاسُ ، إنَّ مِنْكُمْ مُنَفِّرِينَ ، فَأَيُّكُمْ أَمَّ النَّاسَ فَلْيُوجِزْ، فَإِنَّ مِنْ وَرَائِهِ الْكَبِيرَ وَالضَّعِيفَ وَذَا الْحَاجَةِ»