അബൂഹുറൈറ ﵁ പറഞ്ഞു:
റസൂല്‍ ﷺ നമസ്കാരത്തിന് തക്ബീര്‍ കെട്ടിയാല്‍ (ക്വുര്‍ആന്‍) പാരായണം ചെയ്യുന്നതിന് മുമ്പ് അല്പ നേരം നിശ്ശബ്ദനാകും. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ.. എന്റെ മാതാപിതാക്കളെ ഞാന്‍ അങ്ങേക്കായി സമര്‍പ്പിക്കുന്നു, എന്താണ് താങ്കള്‍ തകബീറിനും പാരായണത്തിനും ഇടയില്‍ നിശബ്ദത കാണിച്ചത്? താങ്കള്‍ എന്താണ് പറയുന്നത്? എനിക്ക് അറിയിച്ച് തന്നാലും.., റസൂല്‍ ﷺ പറഞ്ഞു: ഞാൻ (ഇപ്രകാരം) പറയും:
اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ. اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ الدَّنَسِ. اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ.
'അല്ലാഹുവേ, കിഴക്കും പടിഞ്ഞാറും തമ്മിൽ നീ അകറ്റിയതുപോലെ എൻ്റെയും എൻ്റെ പാപങ്ങളുടെയും ഇടയിൽ നീ അകലം ഉണ്ടാക്കേണമേ. അല്ലാഹുവേ, ഒരു വെള്ളവസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധിയാക്കപ്പെടുന്നത് പോലെ എൻ്റെ പാപങ്ങളിൽ നിന്ന് എന്നെ നീ ശുദ്ധീകരിക്കേണമേ. അല്ലാഹുവേ, വെള്ളം, മഞ്ഞ്, ആലിപ്പഴം എന്നിവകൊണ്ട് എൻ്റെ പാപങ്ങളില്‍ നിന്ന് നീ എന്നെ കഴുകിക്കളയേണമേ.'
عَنْ أَبِي هُرَيْرَةَ ﵁ قَالَ: «كَانَ رَسُولُ اللَّهِ ﷺ إِذَا كَبَّرَ فِي الصَّلَاةِ سَكَتَ هُنَيْهَةً قَبْلَ أَنْ يَقْرَأَ، فَقُلْتُ: يَا رَسُولَ اللَّهِ! بِأَبِي أَنْتَ وَأُمِّي! أَرَأَيْتَ سُكُوتَكَ بَيْنَ التَّكْبِيرِ وَالقِرَاءَةِ مَا تَقُولُ؟ قَالَ: أَقُولُ: اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ المَشْرِقِ وَالمَغْرِبِ، اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالمَاءِ وَالبَرَدِ » .