ആഇശ ﵂ യിൽ നിന്ന് നിവേദനം:
അല്ലാഹുവിൻ്റെ റസൂൽ ﷺ തക്ബീർ ചൊല്ലിക്കൊണ്ട് നമസ്കാരം ആരംഭിക്കുകയും, പാരായണം «الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ» (സർവ്വലോകങ്ങളുടെ റബ്ബ് ആയ അല്ലാഹുവിനാണ് സർവ്വസ്തുതിയും) എന്നത് കൊണ്ട് തുടങ്ങുകയും ചെയ്തിരുന്നു. അവിടുന്ന് റുകൂഅ് ചെയ്താൽ തല ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യാതെ അതിനിടയിൽ സമമായി നിർത്തുമായിരുന്നു. റുകൂഇൽ നിന്ന് തല ഉയർത്തിയാൽ നേരെ നിൽക്കുന്നതു വരെ സുജൂദ് ചെയ്യുമായിരുന്നില്ല. സുജൂദിൽ നിന്ന് തല ഉയർത്തിയാൽ നേരെ ഇരിക്കുന്നതുവരെ രണ്ടാമത്തെ സുജൂദ് ചെയ്യുമായിരുന്നില്ല. ഓരോ രണ്ട് റക്അത്തുകളിലും അവിടുന്ന് തഹിയ്യത്ത് (അത്തഹിയ്യാത്ത്) ചൊല്ലുമായിരുന്നു. ഇടത്തെ കാൽ വിരിക്കുകയും വലത്തെ കാൽ നാട്ടി വെക്കുകയും (ഇഫ്തിറാശിന്റെ ഇരുത്തം) ചെയ്യുമായിരുന്നു. (ചിത്രം:1) പിശാചിൻ്റെ ഇരുത്തത്തെ (ഉപ്പൂറ്റി നിലത്ത് വെച്ച് അതിൻമേൽ ഇരിക്കുക) (ചിത്രം:2) അവിടുന്ന് വിരോധിച്ചിരുന്നു. ഒരാൾ തൻ്റെ കൈകൾ വന്യമൃഗങ്ങളെപ്പോലെ നിലത്ത് വിരിക്കുന്നതും അവിടുന്ന് വിലക്കിയിരുന്നു. സലാം പറയല് കൊണ്ടായിരുന്നു അവിടുന്ന് നമസ്കാരം അവസാനിപ്പിച്ചിരുന്നത്.
عَنْ عَائِشَةَ ﵂ قَالَتْ: «كَانَ رَسُولُ اللَّهِ ﷺ يَسْتَفْتِحُ الصَّلَاةَ بِالتَّكْبِيرِ، وَالقِرَاءَةَ بِـ ﴿الحَمْدُ لِلَّهِ رَبِّ العَالَمِينَ﴾، وَكَانَ إِذَا رَكَعَ لَمْ يُشْخِصْ رَأْسَهُ وَلَمْ يُصَوِّبْهُ ، وَلَكِنْ بَيْنَ ذَلِكَ، وَكَانَ إِذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ لَمْ يَسْجُدْ حَتَّى يَسْتَوِيَ قَائِمًا، وَكَانَ إِذَا رَفَعَ رَأْسَهُ مِنَ السَّجْدَةِ لَمْ يَسْجُدْ حَتَّى يَسْتَوِيَ قَاعِدًا، وَكَانَ يَقُولُ فِي كُلِّ رَكْعَتَيْنِ: التَّحِيَّةَ ، وَكَانَ يَفْرُشُ رِجْلَهُ اليُسْرَى وَيَنْصِبُ رِجْلَهُ اليُمْنَى، وَكَانَ يَفْرِشُ رِجْلَهُ الْيُسْرَى وَيَنْصِبُ رِجْلَهُ الْيُمْنَى، وَكَانَ يَنْهَى عَنْ عُقْبَةِ الشَّيْطَانِ، وَيَنْهَى أَنْ يَفْتَرِشَ الرَّجُلُ ذِرَاعَيْهِ افْتِرَاشَ السَّبُعِ، وَكَانَ يَخْتِمُ الصَّلاةَ بِالتَّسْلِيمِ»