അബ്ദുല്ലാഹി ബ്നു ഉമര്‍ ﵄ പറഞ്ഞു:
നബി ﷺ നമസ്കാരം ആരംഭിക്കുമ്പോഴും, റുകൂഇലേക്ക് തക്ബീര്‍ ചൊല്ലുമ്പോഴും തൻ്റെ ചുമലുകൾക്ക് നേരെ അവരുടെ ഇരു കരങ്ങളും ഉയർത്താറുണ്ടായിരുന്നു. (അത് പോലെ) റുകൂഇല്‍ നിന്ന് ഉയരുമ്പോഴും അവ രണ്ടും അപ്രകാരം ഉയര്‍ത്തുകയും سَمِعَ اللَّهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الْحَمْدُ എന്ന് പറയുകയും ചെയ്യുമായിരുന്നു. നബി ﷺ സുജൂദില്‍ അത് ചെയ്യുമായിരുന്നില്ല.
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄: «أَنَّ النَّبِيَّ ﷺ كَانَ يَرْفَعُ يَدَيْهِ حَذْوَ مَنْكِبَيْهِ إِذَا افْتَتَحَ الصَّلَاةَ وَإِذَا كَبَّرَ لِلرُّكُوعِ، وَإِذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ رَفَعَهُمَا كَذَلِكَ، وَقَالَ: سَمِعَ اللَّهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الحَمْدُ، وَكَانَ لَا يَفْعَلُ ذَلِكَ فِي السُّجُودِ» .