ഇബ്നു അബ്ബാസ് ﵄ നിവേദനം. റസൂല്‍ ﷺ പറഞ്ഞു:
എഴ് അവയവങ്ങളിലായി സുജൂദ് ചെയ്യാന്‍ ഞാന്‍ കല്പിക്കപ്പെട്ടു, അവ: നെറ്റി (അതോടൊപ്പം റസൂല്‍ ﷺ തന്റെ മൂക്കിലേക്ക് വിരല്‍ ചൂണ്ടി, ഇരു കൈകള്‍, രണ്ട് കാല്‍മുട്ടുകള്‍, രണ്ട് കാല്പാദങ്ങളുടെ അഗ്രങ്ങള്‍ (അഥവാ വിരലുകള്‍) എന്നിവയാണ്.
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: قَالَ رَسُولُ اللَّهِ ﷺ: «أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ: عَلَى الجَبْهَةِ - وَأَشَارَ بِيَدِهِ إِلَى أَنْفِهِ -، وَاليَدَيْنِ، وَالرُّكْبَتَيْنِ، وَأَطْرَافِ القَدَمَيْنِ» .